തിരുവനന്തപുരം: കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടിത്തം (fire breakout). ഇവിടെ പ്രവർത്തിക്കുന്ന സൂര്യ പാക്സ് ഗോഡൗണിന് സമീപം കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്കാണ് ആദ്യം തീപിടിച്ചത്. ഇത് ഗോഡൗണിലേക്കും പടരുകയായിരുന്നു. ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്‌ക്കാൻ ശ്രമം തുടരുകയാണ്. 12 ഫയർ ഫോഴ്സ് യൂണിറ്റുകളാണ് നിലവിൽ സ്ഥലത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ എല്ലാ ഫയർഫോഴ്സ് യൂണിറ്റും കൊച്ചു വേളിയിലേക്ക് തിരിച്ചിട്ടുണ്ട്. വെളുപ്പിന് മൂന്നര മണിക്കാണ് തീപിടിത്തം ഉണ്ടായതെന്നാണ് റിപ്പോർട്ട്. തീ അണക്കാനുള്ള ശ്രമം തുടരുന്നു. അടുത്തുള്ള ടൈറ്റാനിയം ഫാക്ടറി, പെട്രോൾ പമ്പ് എന്നിവിടങ്ങളിലേക്ക് തീ പടരുന്നത് തടയാൻ സാധിച്ചു എന്നാണ് റിപ്പോർട്ട്.
അപകടത്തിൽ ആർക്കും ആളപായമില്ല. ഇൻഡസ്ട്രിയൽ ഏരിയയിൽ ഇതിനുമുൻപും നിരവധി തവണ തീപിടിത്തം ഉണ്ടായിട്ടുള്ളതായാണ് വിവരം. കെട്ടിടങ്ങളിൽ പലതും പ്ലാസ്റ്റിക് വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലങ്ങളാണ്. ഇതാണ് തീ വളരെ വേഗം പടർന്നുപിടിക്കാൻ കാരണമായത്. സമീപത്തുള്ള മറ്റ് ഗോഡൗണുകളിലേക്കും തീപടരാനുള്ള സാധ്യത കണക്കിലെടുത്ത് തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ ഫയർഫോഴ്‌സ് തുടരുകയാണ്.
<br>
TAGS : KERALA | LATEST NEWS | FIRE BREAKOUT
SUMMARY : Huge fire in Kochuveli; The fire broke out in the plastic warehouse
പത്തനംതിട്ട: മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്ററില്‍ എത്തി. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്ററില്‍…
മംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് മാവേലിയിൽ മാവേലി എക്സ്പ്രസിൽ ഒരു അധിക കോച്ച് അനുവദിച്ചു. നമ്പർ 16603…
തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത്…
ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. …
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…