Categories: KERALATOP NEWS

കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസ്; അന്വേഷണം പൂര്‍ത്തിയാക്കി ഇ.ഡി

കൊച്ചി: കൊടകര കുഴല്‍പ്പണ കവർച്ചാക്കേസില്‍ അന്വേഷണം പൂർത്തിയാക്കി ഇ.ഡി. കോടതിയില്‍ ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം സമർപ്പിക്കും. ക്രൈംബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രത്തിലെ അതേ പ്രതികളായിരിക്കും ഇ.ഡിയുടെ കുറ്റപത്രത്തിലും ഉണ്ടാവുക. ബി.ജ.പിക്ക് വേണ്ടി കൊണ്ടുവന്ന തി lരഞ്ഞെടുപ്പ് ഫണ്ട് ആണ് കൊടകരയില്‍ നിന്ന് കവർന്നത് എന്നായിരുന്നു ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തല്‍.

അതേസമയം കുഴല്‍പ്പണ കവർച്ചക്കേസില്‍ പണത്തിന്റെ ഉറവിടമാണ് കണ്ടെത്തേണ്ടത് എന്നാണ് കേരളാ പോലീസിന്റെ നിലപാട്. പണത്തിന്റെ ഉറവിടവുമായി ബന്ധപ്പെട്ട് പോലീസ് ഇ.ഡിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. പണത്തിന്‍റെ ഉറവിടം കര്‍ണാടകയിലെ ബി.ജെ.പിയുടെ രാജ്യസഭാംഗമുള്ളവരടക്കമാണെന്ന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘവും ഇ.ഡിക്ക് കൈമാറിയിരുന്നു. എന്നാല്‍ കവര്‍ച്ചയ്ക്ക് ശേഷം പണം ആരുടെ കൈകളിലെത്തി എന്നത് മാത്രമാണ് ഇ.ഡി അന്വേഷിച്ചത്.

TAGS : LATEST NEWS
SUMMARY : Kodakara black money robbery case; After completing the investigation, E.D

Savre Digital

Recent Posts

നന്ദിനി നെയ്ക്ക് 90 രൂപ കൂട്ടി കിലോയ്ക്ക് 700 രൂപയാക്കി

ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്)  നെയ്യായ നന്ദിനിയുടെ വിലയിൽ കുത്തനെ കൂട്ടി. വില കിലോഗ്രാമിന് 610 രൂപയിൽ നിന്ന്…

50 seconds ago

ബെംഗളൂരുവില്‍ ചലച്ചിത്രമേള

ബെംഗളൂരു: യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എംബസികളുടെയും പ്രാദേശിക പങ്കാളികളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 30-ാമത് യൂറോപ്യൻ യൂണിയൻ ചലച്ചിത്രമേള നാളെ മുതൽ…

12 minutes ago

തൃ​ശൂ​രി​ൽ ബൈക്ക് അപകടത്തില്‍ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു

തൃശൂര്‍: മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19), അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18)…

1 hour ago

സത്യസായിബാബ ജന്മശതാബ്ദി; പുട്ടപര്‍ത്തിയിലേക്ക് കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍

ബെംഗളൂരു: ശ്രീ സത്യസായിബാബ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് പുട്ടപര്‍ത്തി പ്രശാന്തി നിലയത്തിലേക്ക് തിരുവനന്തപുരത്തു നിന്നുൾപ്പെടെ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു.…

2 hours ago

ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 243ൽ 121 നിയമസഭാ മണ്ഡലങ്ങളാണ് ബൂത്തിലെത്തുന്നത്. രാവിലെ ഏഴുമുതൽ വൈകീട്ട്…

2 hours ago

മാലൂർ നിയമസഭാമണ്ഡലത്തിൽ വോട്ടെണ്ണൽ 11-ന്

ബെംഗളൂരു: കർണാടകയിലെ മാലൂർ നിയമസഭാമണ്ഡലത്തിൽ വീണ്ടും വോട്ടെണ്ണൽ. 2023-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന നഞ്ചേഗൗഡയുടെ വിജയം ചോദ്യംചെയ്ത് എതിർസ്ഥാനാർഥിയായ ബിജെപിയുടെ…

2 hours ago