കൊച്ചി: കൊടകര കുഴല്‍പ്പണ കേസിലെ അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം വേണമെന്നും എൻഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടു. മുൻ ബിജെപി ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.
കൊടകരയില്‍ കവർച്ച ചെയ്യപ്പെട്ട കുഴല്‍പ്പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആയിരുന്നുവെന്നും അതിനുമുമ്പ് ബിജെപി ഓഫീസില്‍ 9 കോടി രൂപ എത്തിച്ചുവെന്നുമായിരുന്നു തിരൂർ സതീഷ് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയായിരുന്നു കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പുനരന്വേഷണം ആരംഭിക്കുന്നത്. മൊഴിയെടുപ്പില്‍ നിർണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് നല്‍കിയതായും തിരൂർ സതീഷ് വ്യക്തമാക്കിയിരുന്നു.
ആറു ചാക്കുകളിയി ധർമ്മരാജനെത്തിച്ച പണത്തില്‍ മൂന്ന് ചാക്കുകളിലെ പണം ബിജെപി ജില്ലാ ട്രഷറർ ആയിരുന്ന സുജയ് സേനൻ കടത്തിക്കൊണ്ടുപോയെന്നും തിരഞ്ഞെടുപ്പിനു ശേഷം ബാക്കി വന്ന ഒന്നരക്കോടി രൂപ ബിജെപി ജില്ലാ അധ്യക്ഷൻ കെ കെ അനീഷ് കുമാറും, ജില്ലാ സെക്രട്ടറി കെ ആർ ഹരിയും, സുജയ് സേനനും ചേർന്ന് ചാക്കിലും ബിഗ് ഷോപ്പറിലും ആയി കൊണ്ടുപോയെന്നുമാണ് തിരൂർ സതീഷ് ഏറ്റവും ഒടുവില്‍ ആരോപിച്ചത്.
ബിജെപി ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യമാണ് തിരൂർ സതീഷ് മുന്നോട്ടുവെക്കുന്നത്. തിരൂർ സതീഷന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നല്‍കി. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക അന്വേഷണസംഘം പ്രാഥമികമായി മൊഴി രേഖപ്പെടുത്തിയിരുന്നു.
TAGS : LATEST NEWS
SUMMARY : Kodakara Pipeline Case; ED informed the High Court that the investigation is at its final stage and the charge sheet will be issued soon
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്ളിനെ പാർട്ടിയില്‍…
ഇടുക്കി: തൊടുപുഴയ്ക്ക് സമീപം കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ആമിന ബീവി, കൊച്ചുമകള്‍ മിഷേല്‍ മറിയം എന്നിവരാണ്…
കൊച്ചി: പെണ്‍കുട്ടി ഉണ്ടായത് ഭാര്യയുടെ പ്രശ്‌നംകൊണ്ടാണെന്ന് കുറ്റപ്പെടുത്തി ഭാര്യയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്. കൊച്ചി അങ്കമാലിയിലാണ് ക്രൂരമായ സംഭവം നടന്നത്.…
ബെംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍ ബസുകള്‍ കൂട്ടിയിടിച്ച അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.…
കാസറഗോഡ്: കുഞ്ഞുമായി സ്വന്തം വീട്ടിലെത്തിയ വിവാഹിതയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയില്‍ 62 കാരനെയാണ്…
തിരുവനന്തപുരം: അപകടകരമായ നിലയിൽ ജനനിരപ്പ് ഉയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ 12 ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലെ ആറു ഡാമുകളിലും…