ലോക്സഭയുടെ പ്രോ ടെം സ്പീക്കറായി കോണ്‍ഗ്രസിന്റെ കൊടിക്കുന്നില്‍ സുരേഷിനെ തിരഞ്ഞെടുത്തു. എംപിമാരുടെ സത്യപ്രതിജ്ഞ കൊടിക്കുന്നില്‍ സുരേഷ് നിയന്ത്രിക്കും. മാവേലിക്കര മണ്ഡലത്തില്‍ നിന്നുള്ള നിയുക്ത എംപിയാണ് കൊടിക്കുന്നില്‍.
ജൂൺ 24ന് പാർലമെന്റ് ചേരുന്നതിന് മുമ്പ് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമു അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ശേഷം മന്ത്രിസഭയ്ക്കും മറ്റ് എംപിമാർക്കും അദ്ദേഹം സത്യവാചകം ചൊല്ലിക്കൊടുക്കും. 1989 മുതൽ 1998 വരെയും 2009 മുതൽ തുടർച്ചയായും കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിൽ അംഗമാണ്.
2012 ഒക്ടോബർ 28ന് നടന്ന രണ്ടാം മന്മോഹന് സിംഗ് മന്ത്രിസഭാ പുനഃസംഘടനയെത്തുടർന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രിയായിരുന്നു. 2018 മുതൽ കെപിസിസി വർക്കിംഗ് വൈസ് പ്രസിഡന്റാണ്.
TAGS: KERALA| LOKSABHA| KODIKKUNNIL SURESH|
SUMMARY: Kodikunnil Suresh Lok Sabha Pro Term Speaker
ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…
വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…
ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ് തോമസ് പള്ളിയിലെ സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…
വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…
ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…