Categories: KERALATOP NEWS

കൊ​ടും ചൂ​ട് തു​ട​രും; ഏ​പ്രി​ൽ 10വ​രെ വിവിധ ജില്ലകളിൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ കൊടും ചൂ​ട് തുടരും. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രേഖപ്പെടുത്തിയത് റെക്കോഡ് ചൂടാണ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. ജില്ലയില്‍ ശ​നി​യാ​ഴ്ചത്തെ താ​പ​നി​ല 41.5 ഡി​ഗ്രിയായി ഉ​യ​ർ​ന്നു. 2016നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും ശ​ക്ത​മാ​യ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സാ​ധാ​ര​ണ​ത്തേ​തി​നേ​ക്കാ​ൾ 4.5 ഡി​ഗ്രി ഇന്നലെ ചൂ​ടാ​ണ് വര്‍ധിച്ചത്. ഭൂ​രി​ഭാ​ഗം ജി​ല്ല​ക​ളി​ലും വേ​ന​ൽ​മ​ഴ കു​റ​ഞ്ഞ​തോ​ടെ പ​ക​ലു​ള്ള ചൂ​ടാ​ണ് രാ​ത്രി​യും പു​ല​ർ​ച്ച​യും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കൊ​ല്ല​ത്തും താ​പ​നി​ല ഉ​യ​രു​ക​യാ​ണ്. 39-40 ഡി​ഗ്രി ചൂ​ടാ​ണ് ജി​ല്ല​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും ചൂ​ട് സാ​ധാ​ര​ണ​യെ​ക്കാ​ൾ മൂ​ന്ന് ഡി​ഗ്രി​വ​രെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

കൊ​ല്ലം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ക​ണ്ണൂ​ർ, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, കാ​സറ​ഗോഡ്  ജി​ല്ല​ക​ളി​ൽ ഏ​പ്രി​ൽ 10വ​രെ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്നും സൂ​ര്യാ​ത​പ​ത്തി​നും സൂ​ര്യാ​ഘാ​ത​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

The post കൊ​ടും ചൂ​ട് തു​ട​രും; ഏ​പ്രി​ൽ 10വ​രെ വിവിധ ജില്ലകളിൽ യെ​ല്ലോ അ​ല​ർ​ട്ട് appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20ന്; വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ പങ്കെടുക്കും

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം സെപ്റ്റംബര്‍ 20ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി…

6 seconds ago

വാളയാറിൽ കാർ ലോറിയിൽ ഇടിച്ചു; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരുക്കേറ്റു

പാലക്കാട്: വാളയാറിൽ കാർ ലോറിയിൽ ഇടിച്ചുണ്ടായ  അപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ മലർ, ലാവണ്യ എന്നിവരാണ് മരിച്ചത്.…

22 minutes ago

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇതിനൊപ്പം വയനാട്, കോഴിക്കോട്,…

1 hour ago

വോട്ട് അധികാര്‍ യാത്ര; രാഹുൽ ഗാന്ധി നയിക്കുന്ന 16 ദി​വ​സ യാത്രയ്ക്ക് ഇന്ന് ബിഹാറിൽ തുടക്കം

ന്യൂഡൽ​ഹി: വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ന​യി​ക്കു​ന്ന ‘വോ​ട്ട​ർ അ​ധി​കാ​ർ യാ​ത്ര’​ക്ക് ബി​ഹാ​റി​ലെ സാ​സാ​റാ​മി​ൽ ഞാ​യ​റാ​ഴ്ച…

1 hour ago

ചിക്കമഗളൂരുവിൽ പുലിയെ പിടികൂടി

ബെംഗളൂരു: ചിക്കമഗളൂരുവില്‍ ജനവാസമേഖലയില്‍ ഭീതി പടര്‍ത്തിയ പുലിയെ വനം വകുപ്പ് കൂട് സ്ഥാപിച്ച് പിടികൂടി. ജില്ലയിലെ അജ്മാപുര  നാരായണപുര ഗ്രാമത്തിലിറങ്ങിയ…

2 hours ago

മണ്ണിടിച്ചല്‍; ബെംഗളൂരു-മംഗളൂരു പാതയില്‍ ട്രെയിന്‍ സര്‍വീസ് തടസപ്പെട്ടു

ബെംഗളുരു: കനത്ത മഴയില്‍ മണ്ണിടിഞ്ഞതിനെ തുടർന്ന് ബെംഗളൂരു-മംഗളൂരു പാതയിൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. സകലേശപുര യ്ക്ക് സമീപം യേഡകുമാരിയിൽ റെയിൽപാളത്തില്‍…

2 hours ago