കോഴിക്കോട്: കൊടുവള്ളിയില്‍ നിന്നു കാണാതായ യുവാവിനെ കണ്ടെത്തി. കൊണ്ടോട്ടിയില്‍ നിന്നാണ് അന്നൂസ് റോഷനെ കണ്ടെത്തിയത്. കാണാതായി അഞ്ച് ദിവസങ്ങള്‍ക്കു ശേഷമാണ് കണ്ടെത്തല്‍. തട്ടികൊണ്ടു പോയ സംഘം തന്നെ വേറെ ഒരു വാഹനത്തില്‍ ഇയാളെ മലപ്പുറത്തെത്തിക്കുകയായിരുന്നു എന്നാണ് റിപോര്‍ട്ടുകള്‍. പ്രതികള്‍ക്കു വേണ്ടി പോലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
സംഭവത്തില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതറിഞ്ഞ മറ്റു പ്രതികള്‍ പേലിസ് പിടികൂടുമെന്ന ഘട്ടമെത്തിയപ്പോള്‍ റോഷനെ റോഡില്‍ ഇറക്കിവിട്ട് കടന്നുകളയുകയായിരുന്നെന്നാണ് വിവരം. കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശി അന്നൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്ത് വച്ച് നടത്തിയ സാമ്ബത്തിക ഇടപാടുകളാണ് അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോകുന്നതിന് പിന്നിലെന്നാണ് പോലിസ് കണ്ടെത്തല്‍. വീട്ടില്‍ നിന്നാണ് വാഹനത്തിലെത്തിയ സംഘം ഇയാളെ തട്ടിക്കൊണ്ടു പോയത്.
അജ്മല്‍ റോഷന്‍ പലരില്‍ നിന്നായി പണം കൈപറ്റിയിട്ടുണ്ട്. ഈ തുക തിരികെ ചോദിച്ച് നേരത്തെ പലരും കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. ഈ തര്‍ക്കം നിലനില്‍ക്കേയാണ് തട്ടിക്കൊണ്ട് പോകല്‍. നിലവില്‍ റോഷനെ കൊടുവള്ളി പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചു. കേസ് സംബന്ധമായ മറ്റു നടപടിക്രമങ്ങള്‍ക്കു ശേഷമായിരിക്കും ഇയാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക. കേസില്‍ ഇതുവരെ നാലു പേരെ പോലിസ് പിടികൂടി.
TAGS : LATEST NEWS
SUMMARY : Missing youth found in Koduvally
ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ…
ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…
മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…
കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…