കോഴിക്കോട്: കൊടുവള്ളിയില്‍ ജ്വല്ലറി ഉടമയെ കാർ ഇടിച്ചു വീഴ്ത്തി സ്വർണം കവർന്ന സംഭവത്തില്‍ കവർച്ചക്കുള്ള ക്വട്ടേഷൻ നല്‍കിയത് തൊട്ടടുത്ത കടക്കാരനെന്ന് പോലീസ്. കവർച്ച ചെയ്യപ്പെട്ട ആളുടെ സുഹൃത്ത് കൂടിയാണ് സൂത്രധാരനായ രമേശ്. ആക്രമിക്കപ്പെട്ട ആളുടെ സ്ഥാപനത്തിന് അടുത്തു കട നടത്തുന്ന ആളാണ് രമേശ്.
രമേശും ആഭരണനിർമ്മാണ കട നടത്തുന്ന ആളാണ്. കൊടുവള്ളി സ്വദേശി ബൈജുവിനെ ആയിരുന്നു ക്വട്ടേഷൻ സംഘം ആക്രമിച്ചത്. രമേശ് കൂടാതെ മറ്റ് നാലു പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. വിപിൻ, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഇവരില്‍ നിന്ന് 1.3 കിലോ സ്വർണ്ണം പിടിച്ചെടുത്തു.
രമേശ് ക്വട്ടഷൻ കൊടുത്ത തുകയായ 12 ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്. കവർച്ചക്ക് ശേഷം സംശയം ഇല്ലാതിരിക്കാൻ പരാതിക്കാരനായ ബൈജുവിനെ രമേശ് കണ്ടു സംസാരിച്ചിരുന്നതായും റൂറല്‍ എസ്പി നിതിൻ രാജ് പറഞ്ഞു.
രണ്ട് ദിവസം മുമ്പ് കൊടുവളളി മുത്തമ്പലം സ്വദേശി ബൈജുവിന്‍റെ പക്കല്‍ നിന്നാണ് കാറിലെത്തിയ നാലംഗ സംഘം സ്വർണ്ണം കവർച്ച ചെയ്തത്. രണ്ട് കിലോയോളം സ്വര്‍ണം നഷ്ടപ്പെട്ടിരുന്നു. കവര്‍ച്ച ശ്രമം ചെറുക്കാന്‍ ശ്രമിച്ച ബൈജുവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് സംഘം കടന്നു കളഞ്ഞത്.
TAGS : KOZHIKOD
SUMMARY : Koduvalli gold heist: Quotation issued
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തില്‍( എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍…
പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…
കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്‌വെയർ എഞ്ചിനീയറും…
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും പത്തനംതിട്ട…
ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…