കോഴിക്കോട്: കൊയിലാണ്ടിയിലെ എടിഎം കവർച്ചയില്‍ പരാതിക്കാരനും സുഹൃത്തും കസ്റ്റഡിയില്‍. കണ്ണില്‍ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവർന്ന സംഭവം വ്യാജമെന്ന് പോലീസ്. പയ്യോളി സ്വദേശി സുഹൈല്‍, സുഹൃത്ത് താഹ, യാസിർ എന്നിവരെയാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തത്. യാസിറില്‍ നിന്ന് 37 ലക്ഷം രൂപ കണ്ടെടുത്തു. പരാതിക്കാരൻ്റെ സുഹൃത്ത് ആണ് യാസിർ.
കവർച്ച സുഹൈലിൻ്റെ കൂടി അറിവോടെ നടത്തിയ നാടകമെന്നാണ് പോലീസിൻ്റെ കണ്ടെത്തല്‍. സുഹൈല്‍ വണ്‍ ഇന്ത്യ എടിഎമ്മില്‍ പണം നിറയ്ക്കുന്ന ഫ്രാഞ്ചൈസിയുടെ ജീവനക്കാരനാണ്. ശനിയാഴ്ചയാണ് പരാതി ഉയരുന്നത്. അരിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തുനിന്ന് എടിഎമ്മിലേക്ക് നിറയ്ക്കാൻ കൊണ്ടുപോകുന്ന പണം രണ്ടംഗ സംഘം കവർന്നു എന്നായിരുന്നു സുഹൈലിൻ്റെ പരാതി. വാഹനം ഓടിച്ചുവരവെ പർദ ധരിച്ചെത്തിയ രണ്ട് പേർ വാഹനം നിർത്തി വാഹനത്തില്‍ കയറി തന്നെ ബന്ദിയാക്കി മുളകുപൊടിയെറിഞ്ഞന്നാണ് സുഹൈല്‍ പറഞ്ഞത്.
ഇതിനുശേഷം ഇവർ തന്നെ വാഹനമോടിച്ച് കാട്ടിലെപീടികയിലെത്തിയപ്പോള്‍ വാഹനമടക്കം തന്നെ ഉപേക്ഷിച്ചുവെന്നും സുഹൈല്‍ പറഞ്ഞു. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറി കൈകള്‍ കെട്ടിയിട്ട നിലയിലായിരുന്നു ഇയാളെ നാട്ടുകാര്‍ കണ്ടെത്തിയത്. എന്നാല്‍ വണ്ടിയുടെ ഗ്ലാസ് താഴ്ത്തിയിട്ടിരുന്നതായും ഡോര്‍ അടച്ചിട്ടില്ലെന്നുമുള്ള ദൃക്സാക്ഷി മൊഴികളും നിര്‍ണായകമായി. കുരുടിമുക്കില്‍ നിന്നും സംശയകരമായ ഒന്നും കണ്ടെത്താൻ പോലീസിനും സാധിച്ചില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും സ്ഥലത്തുണ്ടായിരുന്നില്ല.
കാറില്‍ രണ്ടുപേർ കയറിയ ഉടനെ തന്നെ മർദിച്ച് ബോധരഹിതനാക്കി എന്നും ബോധം പോയതിനാല്‍ ഒന്നും ഓർമയില്ലെന്നും കാറില്‍ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണം കവർന്നതെന്നും സൂഹൈല്‍ പറഞ്ഞിരുന്നു. സുഹൈലിന്റെ മൊഴികളില്‍ നിരവധി വൈരുധ്യങ്ങളുണ്ടായിരുന്നു. അപ്പോള്‍ തന്നെ സംഭവം വ്യാജമാണെന്ന നിഗമനത്തിലായിരുന്ന പോലീസ്. 25ലക്ഷം നഷ്ടമായെന്ന് സുഹൈല്‍ പറയുമ്പോൾ, 75 ലക്ഷം പോയെന്നായിരുന്നു ഏജൻസി വ്യക്തമാക്കിയത്. ഈ വൈര്യുദ്ധ്യങ്ങളെല്ലാം ചേര്‍ന്ന അന്വേഷമാണ് കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
TAGS : ATM | ROBBERY | CUSTODY | KOZHIKOD
SUMMARY : ATM robbery in Koilandi; The complainant and his friend are in custody
തിരുവനന്തപുരം: വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷന്റെ ചുക്കാന്‍ ആരെ ഏല്‍പ്പിക്കുമെന്ന ചര്‍ച്ചകള്‍ സജീവം.. മുതിര്‍ന്ന ബിജെപി നേതാവ്…
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ തിരുവനന്തപുരം സ്‌പെഷല്‍ കറസ്‌പോണ്ടന്റുമായ ജി.വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.…
റോഡ് ഐലണ്ട്: അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പപുണ്ടായത്.…
ബെംഗളൂരു: നൈസ് റോഡിൽ കാറിടിച്ചു കാൽനടയാത്രക്കാരായ രണ്ട് തൊഴിലാളികള്‍ മരിച്ചു. യാദ്‌ഗിർ സ്വദേശികളായ രംഗമ്മ (45), ചൗഡമ്മ (50) എന്നിവരാണ്…
ബെംഗളൂരു: കോലാർ, ബീദർ ജില്ലാ കലക്ടറേറ്റുകൾക്കു വ്യാജ ബോംബ് ഭീഷണി സന്ദേശം. വെള്ളിയാഴ്‌ച ഔദ്യോഗിക ഇമെയിലിലേക്കാണ് സന്ദേശം വന്നത്. ചെന്നൈയിൽ…
ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി കെ.ശിവകുമാർ ജനുവരി 6നു മു ഖ്യമന്ത്രിയാകുമെന്ന അവകാശവാദവുമായി കോൺഗസ് എംഎൽഎ ഇക്ബാൽ ഹുസൈൻ. സിദ്ധരാമയ്യയല്ല ഡി…