Categories: KERALATOP NEWS

കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അയൽവാസികളായ അമ്മയെയും മകനെയും വെട്ടിക്കൊന്നു

പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ ജാമ്യത്തിലിറങ്ങിയ പ്രതി അയൽവാസികളായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി. പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മ മീനാക്ഷിയെയുമാണ് അയൽവാസിയായ ചെന്താമരൻ കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ കഴിയവെയാണ് ചെന്തമാരൻ ജാമ്യത്തിലിറങ്ങിയത്.

ഇന്ന് രാവിലെ 10 മണിയ്ക്കാണ് സംഭവം. ജാമ്യത്തിലിറങ്ങിയ ചെന്താമരൻ ഇന്ന് രാവിലെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

2019-ലാണ് സുധാകരന്റെ ഭാര്യ സജിതയെ ചെന്തമാരൻ വെട്ടി കൊലപ്പെടുത്തിയത്.  ഈ കേസിന്റെ വിചാരണ അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കുകയാണ്. രണ്ട് മാസം മുമ്പാണ് കേസിൽ ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. ഇന്ന് രാവിലെ സുധാകരൻറെ വീട്ടിലെത്തി രണ്ട് പേരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വ്യക്തിവൈരാ​ഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. പ്രതിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
<br>
TAGS : PALAKKAD | MURDER
SUMMARY : The accused, who was out on bail in a murder case, hacked to death a mother and her son who were neighbors

Savre Digital

Recent Posts

പാലക്കാട് നാലുവയസുകാരനെ കാണാതായി

പാലക്കാട്: ചിറ്റൂരില്‍ ആറ് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനായ സുഹാനെയാണ്…

22 minutes ago

പുഷ്പ 2വിന്റെ പ്രദര്‍ശനത്തിനിടെ യുവതി മരിച്ച സംഭവം; അല്ലു അര്‍ജുനെതിരെ കുറ്റപത്രം സമര്‍പ്പിച്ച്‌ പോലീസ്

ഹൈദരാബാദ്: 'പുഷ്പ 2: ദ റൂള്‍' എന്ന സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍…

51 minutes ago

രണ്ടു വയസുകാരൻ കിണറ്റില്‍ വീണു മരിച്ചു

കാസറഗോഡ്: രണ്ടു വയസുകാരൻ കിണറ്റില്‍ വീണ് മരിച്ചു. കാസറഗോഡ് ബ്ലാർകോടാണ് സംഭവം. ഇഖ്ബാല്‍ - നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ്…

1 hour ago

തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍; പ്രസിഡന്റായി വി പ്രിയദര്‍ശിനി ചുമതലയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട്‌ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ എല്‍ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം. തിരുവനന്തപുരം ജില്ലാ…

2 hours ago

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് തുടരും

കൊച്ചി: ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് തുടരും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജനുവരി ഏഴിനാണ് വാദം കേള്‍ക്കുക. രാഹുല്‍…

3 hours ago

രക്ത സമ്മര്‍ദത്തില്‍ വ്യതിയാനം; എൻ. സുബ്രഹ്മണ്യൻ ആശുപത്രിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ഫോട്ടോ വക്രീകരിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ്…

4 hours ago