കോട്ടയം വഴി എറണകുളം ജങ്ഷൻ വരെ പുതിയ മെമു സർവീസ് ആരംഭിച്ചു. കൊല്ലം – എറണാകുളം അണ്‍റിസർവിഡ് മെമുവാണ് ഇന്ന് മുതല്‍ ഓടിതുടങ്ങിയത്. രാവിലെ 5.55ന് കൊല്ലം സ്റ്റേഷനിൽ നിന്ന് യാത്ര തിരിച്ച് 9.35ന് മെമു എറണാകുളം ജങ്ഷനിൽ എത്തിച്ചേർന്നത്. തിരികെ 9.50ന് എറണാകുളം സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് പകൽ 1.30ന് കൊല്ലം സ്റ്റേഷനിൽ എത്തും. ശനിയും ഞായറും ഒഴികെ സർവീസ് ഉണ്ടാകും.
ഉത്സവ സീസണിലെ പ്രത്യേക തിരക്കും ആവശ്യകതയും കണക്കിലെടുത്താണ് ദക്ഷിണ റെയില്‍വേ കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ അണ്‍റിസർവ്ഡ് സ്പെഷ്യല്‍ സർവീസ് ആയ കൊല്ലം- എറണാകുളം- കൊല്ലം സ്പെഷ്യല്‍ മെമു അനുവദിച്ചത്. നിലവില്‍ സ്പെഷ്യല്‍ സർവീസ് ആണെങ്കിലും ഇത് സ്ഥിരമാക്കേയേക്കുമെന്നാണ് പ്രതീക്ഷ.
പരമാവധി 800 പേർക്ക് വരെ യാത്ര ചെയ്യാൻ സാധിക്കുന്ന എട്ടു കോച്ചുകളുള്ള മെമു ആണ് ഈ വഴി സർവീസ് നടത്തുന്നത്. ഈ കൊല്ലത്തിനും എറണാകുളത്തിനും ഇടയിലായി ആകെ 18 സ്റ്റോപ്പുകള്‍ ആണുള്ളത്. പെരിനാട്, മണ്‍റോ തുരുത്ത്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം സൗത്ത് എന്നിവയാണവ.
TAGS : MEMU | TRAIN
SUMMARY : Ernakulam special MEMU service started from Kollam via Kottayam
ബെംഗളൂരു: ഏറെ വിവാദമായ ധർമസ്ഥല കേസിൽ കള്ളസാക്ഷി പറഞ്ഞതിനു അറസ്റ്റിലായ ശുചീകരണത്തൊഴിലാളി ചിന്നയ്യ ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു പോലീസിൽ പരാതി…
ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വയലാർ അനുസ്മരണം ഡിസംബർ 28നു വൈകീട്ട് 4 മണിക്ക് മൈസൂർ റോഡിലുള്ള ബ്യാറ്ററായനാപുരയിലെ സൊസൈറ്റി…
ബെംഗളൂരു: എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ് കുനിങ്ങാടിന്റെ പുതിയ കഥാസമാഹാരം ‘ഗോഡ്സ് ഓൺ ചങ്ക്’ ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു. ഇന്ദിരാനഗർ…
തൃശൂർ: യുവതിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ പഴുവിൽ വെസ്റ്റ് വലിയകത്ത് സുൽഫത്ത് (38) ആണ് മരിച്ചത്. വീട്ടിലെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഡിസംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
ബെംഗളുരു: വടക്കൻ കർണാടകയില്‍ കടുത്ത തണുപ്പിന് സാധ്യതയുള്ളതിനാൽ ഈ മസം 23 വരെ മേഖലയിലെ മിക്ക ഭാഗങ്ങളിലും കുറഞ്ഞ താപനില…