കൊല്ലം: കൊട്ടാരക്കര സദാനന്ദപുരത്ത് ആംബുലന്‍സും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രോഗി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു. അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി, (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. ഒരാള്‍ സംഭവസ്ഥലത്ത് വെച്ചും മറ്റൊരാള്‍ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. നാലുപേരെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
രാത്രി 12 മണിയോടെയായിരുന്നു അപകടം. അടൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും വന്ന ആംബുലന്‍സാണ് എതിരെ വന്ന പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചത്. സംഭവത്തിൽ കൊട്ടാരക്കര പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
<BR>
TAGS : ACCIDENT | KOLLAM NEWS
SUMMARY : Ambulance and pickup collide; Two people, including the patient, die in tragic accident
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…