ഫെബിൻ ജോർജ് ഗോമസ്
കൊല്ലം: കോളജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന ശേഷം പ്രതി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. കൊല്ലം ഉളിയക്കോവിലിലാണ് സംഭവം. ഫെബിൻ ജോർജ് ഗോമസ് (21) ആണ് കുത്തേറ്റ് മരിച്ചത്. രാത്രി ഏഴ് മണിക്കു ശേഷമായിരുന്നു സംഭവം. കൊല്ലം ഫാത്തിമ മാതാ കോളജിൽ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയായ ഫെബിൻ ജോർജ് ഗോമസിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി നീണ്ടകര സ്വദേശി തേജസ് രാജ് (24) പിന്നീട് ജീവനൊടുക്കുകയായിരുന്നു. ഇയാളുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു.
കാറിലെത്തിയാണ് തേജസ് രാജ് കൃത്യം നടത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഫെബിന്റെ വീട്ടിലെത്തിയ കെഎൽ 29 എച്ച് 1628 എന്ന നമ്പറിലുള്ള കാർ റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവ് ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതായി കണ്ടെത്തി. കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ നിന്നാണ് തേജസിന്റെ മൃതദേഹം കിട്ടിയത്.
മുഖം മറച്ചാണ് പ്രതിയെത്തിയത്. ആദ്യം ഗോമസിന്റെ പിതാവ് ജോര്‍ജ് ജോസഫിനെയാണ് ആക്രമിച്ചത്. പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗോമസിനെ രക്ഷിക്കാനായില്ല.
<BR>
TAGS : KOLLAM NEWS
SUMMARY : College student murdered in Kollam; assailant commits suicide by jumping in front of train
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…