കൊല്ലം: കൊല്ലം ചെമ്മാമുക്കില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. കാറിലെത്തിയ യുവതിയെ മറ്റൊരു കാറില്‍ പിന്തുടരുകയും വണ്ടി നിര്‍ത്തിച്ച് നടുറോഡില്‍ തീകൊളുത്തി കൊല്ലുകയുമായിരുന്നു. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് (44 മരിച്ചത്. ഭർത്താവ് പത്മരാജനെ പോലീസ് കസ്റ്റഡിയിലെടുത്തു. സൃഹൃത്തിനൊപ്പം കാറിൽ പോകവേ തടഞ്ഞ് നിർത്തി പത്മരാജൻ കാറിനുള്ളിലേക്ക് പെട്രോൾ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി 9 മണിയോടെയാണ് സംഭവം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബേക്കറി നടത്തിവരികയാണ് അനില. അതേ ബേക്കറിയിലെ ജീവനക്കാരനാണ് സോണി. അനിലയേയും അനിലയുടെ സുഹൃത്തായ മറ്റൊരാളെയും ലക്ഷ്യമിട്ടാണ് പത്മരാജന്‍ ആക്രമണം നടത്തിയതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.ഒമ്‌നി വാനിലെത്തിയ പത്മരാജന്‍ കാര്‍ നിര്‍ത്തിച്ച ശേഷം കയ്യില്‍ കരുതിയ പെട്രോള്‍ കാറിലേക്ക് ഒഴിക്കുകയും തീയിടുകയുമായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് അറിയുന്നത്.
<BR>
TAGS : CRIME | KOLLAM NEWS
SUMMARY : The husband set the young woman on fire in the middle of the road in Kollam
കോട്ടയം: പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു. രാജ്യത്തെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ഈ 21കാരി. രാജ്യത്തെ…
ടൊറന്റോ: കാനഡയിലെ ടൊറന്റോ സര്‍വകലാശാലയുടെ സ്‌കാര്‍ബറോ ക്യാംപസിന് സമീപം ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. ശിവാങ്ക് അവസ്തി എന്ന 20…
ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ പരിശോധനക്കിടെ യുവാവ് വെടിയുണ്ടയുമായി യുവാവ് പിടിയിലായി.ചിക്കമഗളൂരു സ്വദേശി മുഹമ്മദ് സുഹൈൽ (21) ആണ് കബ്ബൺ പാർക്ക്…
കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ തിരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കോർപ്പറേഷനില്‍ 48 അംഗങ്ങളുടെ പിന്തുണയോടെയാണ്…
വയനാട്: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി(65) ആണ് മരിച്ചത്. കാട്ടാനയുടെ കാല്‍പ്പാടുകള്‍…
തിരുവനന്തപുരം: സ്വർണവില കേരളത്തില്‍ ഒരു ലക്ഷവും കടന്ന് കുതിക്കുകയാണ്. ഇന്ന് പവന് 560 രൂപ കൂടി 102,680 രൂപയും ഗ്രാമിന്…