Categories: KARNATAKATOP NEWS

കൊല്ലപ്പെട്ടെന്ന് കരുതിയ ഭാര്യയെ ജീവനോടെ കണ്ടെത്തി; രണ്ട് വർഷത്തെ ശിക്ഷയ്ക്ക് ശേഷം യുവാവ് നിരപരാധിയെന്ന് കോടതി

ബെംഗളൂരു: കൊല്ലപ്പെട്ടെന്ന് കരുതിയ ഭാര്യ ജീവനോടെ തിരിച്ചെടുത്തിയതോടെ കുറ്റവാളിയാണെന്ന് കോടതി വിധിച്ച യുവാവ് നിരപരാധിയാണെന്ന് തെളിഞ്ഞു. കുടക് ജില്ലയിലെ കുശാൽനഗർ താലൂക്കിലെ ബസവനഹള്ളി സ്വദേശിയായ സുരേഷ് ആണ് രണ്ട് വർഷത്തെ ജയിൽവാസത്തിനു ശേഷം നിരപരാധിയാണെന്ന് തെളിഞ്ഞത്.

ഭാര്യ മല്ലിയെ കൊലപ്പെടുത്തിയ കേസിലാണ് സുരേഷ് അറസ്റ്റിലായത്. മടിക്കേരിയിലെ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ മല്ലി മരിച്ചെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. 2021ലാണ് കേസിനാസ്പദമായ സംഭവം. ഒരു വർഷത്തിനുശേഷം, മൈസൂരുവിലെ ബെട്ടഡാപുര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മല്ലിയുടേതെന്ന് കരുതിയ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. ഡിഎൻഎ ഫലം വരുന്നത് കാത്തിരിക്കാതെ സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഏകദേശം രണ്ട് വർഷത്തോളം അദ്ദേഹം ജയിലിൽ കിടന്നു. കോടതി ഉത്തരവിട്ട ഡിഎൻഎ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ മല്ലിയെഗയുടേതല്ലെന്ന് തെളിഞ്ഞപ്പോഴാണ് സുരേഷിന് ജാമ്യം ലഭിച്ച് വിട്ടയച്ചത്.

കഴിഞ്ഞ ദിവസം സുരേഷിന്റെ സുഹൃത്തുക്കൾ മല്ലിയെ ജീവനോടെ കണ്ടെത്തിയതിനെ തുടർന്ന് പോലീസിൽ വിവരമറിയിച്ചു. ഉടൻ തന്നെ ബെട്ടഡാപുര പോലീസ് മല്ലിയെ കസ്റ്റഡിയിലെടുത്ത് മൈസൂരു കോടതിയിൽ ഹാജരാക്കുകയായിരുന്നു. കേസന്വേഷണത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയുണ്ടായതായി കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിൽ പോലീസിൽ നിന്നും കോടതി റിപ്പോർട്ട്‌ തേടിയിട്ടുണ്ട്.

TAGS: KARNATAKA | CRIME
SUMMARY: Wife found alive 3 years later, Karnataka man served 2 years for her ‘murder

Savre Digital

Recent Posts

കേരളത്തില്‍ നിന്നുള്ള അല്‍ഹിന്ദ് എയറിനൊപ്പം ഫ്‌ലൈ എക്‌സ്പ്രസിനും ശംഖ് എക്‌സ്പ്രസിനും അനുമതി; ഇന്ത്യൻ ആകാശത്ത് മൂന്ന് പുതിയ വിമാന കമ്പനികൾ കൂടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…

23 hours ago

കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ടു; ഡ്രൈവർ മരിച്ചു

ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…

24 hours ago

കേരള ഫുട്ബോൾ‌ മുൻതാരം എ ശ്രീനിവാസൻ അന്തരിച്ചു

കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…

1 day ago

കാ​ർ അപകടം; മൂ​ന്ന് പേ​ർ മ​രി​ച്ചു, ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​ പ​രുക്ക്

ബെംഗ​ളൂ​രു: ബെല്ലാരി തെ​ക്ക​ല​ക്കോ​ട്ട​യ്ക്ക് സ​മീ​പം കാ​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. സി​രു​ഗ​പ്പ സ്വ​ദേ​ശി​ക​ളാ​യ പ്ര​സാ​ദ് റാ​വു (75),…

1 day ago

2027 ഡിസംബറോടെ ബെംഗളൂരു മെട്രോ റെയില്‍ ശൃംഖല 175 കിലോമീറ്ററിലേക്ക് വികസിപ്പിക്കും; ഡി കെ ശിവകുമാര്‍

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…

1 day ago

സംസ്ഥാനത്ത് പുതിയ തിരിച്ചറിയല്‍ രേഖ; ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കുംമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…

1 day ago