Categories: TOP NEWS

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; നടി ശരണ്യ പൊന്‍വണ്ണനെതിരെ പോലീസില്‍ പരാതി

നടി ശരണ്യ പൊൻവണ്ണനെതിരെ പരാതിയുമായി അയല്‍വാസി. കഴിഞ്ഞ ദിവസമാണ് അയല്‍വാസിയായ ശ്രീദേവി നടിക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. വാഹന പാർക്കിംഗ് സംബന്ധിച്ച തർക്കമാണ് എല്ലാത്തിനും തുടക്കമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ചെന്നൈയില്‍ വിരുഗംബക്കത്താണ് ശരണ്യയും കുടുംബവും താമസിക്കുന്നത്. വാഹന പാർക്കിംഗ് സംബന്ധിച്ച്‌ ഇരുവരും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം അയല്‍വാസിയുടെ ഗേറ്റ് തട്ടി ശരണ്യയുടെ വാഹനത്തിന് കേടുപാട് പറ്റിയിരുന്നു. ഇക്കാര്യത്തില്‍ ഇരുകൂട്ടരും തമ്മില്‍ വലിയ തർക്കം ഉണ്ടായി.

പിന്നാലെ അയല്‍വാസിയെ കൊല്ലും എന്ന് ശരണ്യ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. ശരണ്യ തന്നെ അസഭ്യം പറഞ്ഞെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അയല്‍വാസിയുടെ പരാതിയില്‍ പറയുന്നു. ശരണ്യക്കെതിരെ സിസിടിവി ദൃശ്യങ്ങളും അയല്‍വാസി ഹാജരാക്കിയിട്ടുണ്ട്. അതേസമയം ഇതേ സംഭവത്തില്‍ ശരണ്യയും പോലീസിനെ സമീപിച്ചതായും വിവരങ്ങളുണ്ട്

The post കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; നടി ശരണ്യ പൊന്‍വണ്ണനെതിരെ പോലീസില്‍ പരാതി appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

മോഹൻലാലിൻറെ മകള്‍ വിസ്മയ സിനിമയിലേക്ക്

കൊച്ചി: മോഹൻലാലിന്റെ മകള്‍ വിസ്മയ സിനിമയിലേക്ക്. ആശിർവാദ് സിനിമാസിന്റെ 37മത്തെ ചിത്രത്തില്‍ നായികയായിട്ടാണ് വിസ്മയയുടെ അരങ്ങേറ്റം. ജൂഡ് ആന്റണിയുടെ ചിത്രത്തിലേക്കാണെന്നാണ്…

15 minutes ago

പറന്നുയര്‍ന്നതിന് പിന്നാലെ 900 അടി താഴ്ചയിലേക്ക് വന്ന് എയര്‍ ഇന്ത്യ വിമാനം; രക്ഷപ്പെട്ടത് തലനാരിഴക്ക്

ന്യൂഡൽഹി: അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് എയർ ഇന്ത്യവിമാനം. ഡല്‍ഹി-വിയന്ന എയർ ഇന്ത്യ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ അപകടത്തില്‍പെട്ടത്.…

1 hour ago

ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്ഫോടനം; അഞ്ച് പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്ക നിർമാണ ശാലയില്‍ സ്ഫോടനം. അപകടത്തില്‍ അഞ്ച് പേർ മരിക്കുകയും നിരവധിപേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍…

2 hours ago

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തി; നടി മീനു മുനീര്‍ അറസ്റ്റില്‍

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ നടി മീനു മുനീര്‍ അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസാണ്…

3 hours ago

ആണ്‍സുഹൃത്തിനൊപ്പം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവതി നീന്തിരക്ഷപ്പെട്ടു; യുവാവിനായി തിരച്ചില്‍

കണ്ണൂർ: ആണ്‍ സുഹൃത്തിനൊപ്പം പുഴയില്‍ ചാടിയ ഭര്‍തൃമതിയായ യുവതി നീന്തി രക്ഷപ്പെട്ടു. ആണ്‍ സുഹൃത്തിനായി പുഴയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തിങ്കളാഴ്ച്ച…

3 hours ago

മൂന്നാറില്‍ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

ഇടുക്കി: മൂന്നാറില്‍ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. തമിഴ്‌നാട് സ്വദേശി പ്രകാശാണ്(58) മരിച്ചത്. ഒരു…

4 hours ago