കോടികൾ വിലയുള്ള നായയെ വാങ്ങിയെന്ന് അവകാശവാദം; ഡോഗ് ബ്രീഡർക്കെതിരെ കേസെടുത്ത് ഇഡി

ബെംഗളൂരു: ബെംഗളൂരുവിൽ കോടികൾ വിലയുള്ള നായയെ വാങ്ങിയെന്ന് അവകാശവാദം ഉന്നയിച്ച ഡോഗ് ബ്രീഡർക്കെതിരെ അന്വേഷണം ആരംഭിച്ച് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). 50 കോടി രൂപയ്ക്ക് അപൂർവ ഇനം നായയെ സ്വന്തമാക്കിയ എസ് സതീഷ് ആണ് ഇഡിയുടെ അന്വേഷണ പരിധിയിൽ വന്നത്. ചെന്നായയും കൊക്കേഷ്യൻ ഷെപ്പേർഡും ചേർന്ന അപൂവ സങ്കരയിനമായ കാഡബോംബ് ഒകാമി നായയ്ക്കായി 50 കോടി രൂപ ചെലവാക്കിയെന്നായിരുന്നു സതീഷിൻ്റെ അവകാശവാദം. സതീഷ് പിന്നിൽ ഹവാല ഇടപാട് നടന്നുവെന്ന ആരോപണം ഉന്നയിച്ച് ലഭിച്ച പരാതിയിന്മേലാണ് ഇഡിയുടെ അന്വേഷണം.

വ്യാഴാഴ്ച ഇഡി സംഘം സതീഷിൻ്റെ വീട്ടിൽ പരിശോധന നടത്തുകയും സതീഷിനെ ചോദ്യംചെയ്യുകയും ചെയ്തു. വിദേശ നാണ്യ വിനിമയ നിയമ ലംഘനം നടന്നോ എന്നാണ് പ്രധാനമായും ഇഡി പരിശോധിക്കുന്നത്. റെയ്ഡിനിടെ, ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചു പരിശോധന നടത്തിയെങ്കിലും വലിയ ഇടപാടുകൾ നടന്നതായി കണ്ടെത്താനായില്ല. പരിശോധനയിൽ നായ അപൂർവ ഇനമാണെന്ന് തെളിയിക്കുന്ന രേഖകൾ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായിട്ടില്ല.

അന്വേഷണത്തിൻ്റെ ഭാഗമായി നായയെ ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടെങ്കിലും നായ നിലവിൽ സുഹൃത്തിനൊപ്പമാണെന്നാണ് സതീഷിൻ്റെ മറുപടി. ഫെബ്രുവരിയിലാണ് നായയെ സ്വന്തമാക്കിയതെന്നായിരുന്നു സതീഷിൻ്റെ അവകാശവാദം. ഇന്ത്യൻ ഡോഗ് ബ്രീഡേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് കൂടിയാണ് സതീഷ്.

TAGS: BENGALURU | ED
SUMMARY: ED raids house of Bengaluru breeder who claimed to have bought dog worth Rs 50 crore

Savre Digital

Recent Posts

കൊമ്പൻ കൊണാര്‍ക്ക്‌ കണ്ണൻ ചരിഞ്ഞു

തൃശൂർ: കുന്നംകുളത്ത് കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞു. തെക്കേപ്പുറത്തെ കെട്ടുതറിയില്‍ ഇന്ന് രാവിലെയായിരുന്നു കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞത്‌. കുറച്ചുനാളുകളായി…

32 minutes ago

മലപ്പുറത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു

മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു. തിരുവന്നാവായ പട്ടർ നടക്കാവ് മുട്ടിക്കാട് സ്വദേശി വലിയ പീടിയേക്കൽ…

47 minutes ago

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 600 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 89,800…

2 hours ago

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് കേരള ഹൈക്കോടതി റദ്ദാക്കി. ബംഗാളി നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസാണ്…

3 hours ago

ഇന്ന് മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ച്‌ ഡോക്ടര്‍മാരുടെ സമരം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരത്തിന്റെ ഭാഗമായി കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) ആഭിമുഖ്യത്തില്‍ ഇന്ന്…

3 hours ago

ബെംഗളൂരുവിൽ ഭക്ഷണ വിതരണത്തിനിടെ ബ്രസീലിയൻ‌ മോഡലിന് നേരെ ലൈംഗികാതിക്രമം; ഡെലിവറി ബോയ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ബ്രസീലിയൻ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഡെലിവറി ബോയ് അറസ്റ്റിൽ. പ്രതി കുമാർ റാവു പവാറിനെയാണ് പോലീസ്…

4 hours ago