Categories: KERALATOP NEWS

കോട്ടയത്ത് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ എസ്.ഐ.യെ കാണാനില്ലെന്ന് പരാതി

കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പോലീസുകാരനെ കാണാനില്ലെന്ന് പരാതി. ഗ്രേഡ് എസ്‌ഐ കെ രാജേഷിനെയാണ് കാണാതായത്. അയർകുന്നം നീറിക്കാട് സ്വദേശിയാണ് രാജൻ. കഴിഞ്ഞ 14ന് രാത്രി ഡ്യൂട്ടിക്ക് പോയ ശേഷം മടങ്ങിയ രാജേഷ് വീട്ടിലെത്തിയിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

രാജേഷ് ജോലി സംബന്ധമായ മാനസിക സമ്മർദം നേരിട്ടിരുന്നതായി കുടുംബം പറയുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി മെമോ ഇദ്ദേഹത്തിന് ലഭിച്ചിരുന്നതായും വിവരമുണ്ട്. സ്വന്തം കാറിലാണ് രാജേഷ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയത്. ഇദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആണ്. കുടുംബത്തിന്റെ പരാതിയില്‍ അയർകുന്നം പോലീസ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം ഊര്ജിതമാണെന്ന് പോലീസ് അറിയിച്ചു.


TAGS: KERALA| KOTTAYAM| MISSING|
SUMMARY: Complaint that the SI who returned home after duty in Kottayam was missing

Savre Digital

Recent Posts

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…

21 minutes ago

നാലാം ക്ലാസുകാരിക്ക് മര്‍ദനമേറ്റ സംഭവം; രണ്ടാനമ്മയും പിതാവും അറസ്റ്റില്‍

ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…

2 hours ago

കൊലക്കേസില്‍ അച്ഛന്‍ അറസ്റ്റിലായതിനു പിന്നാലെ മകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസറഗോഡ്: തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍. കാഞ്ഞങ്ങാട്…

2 hours ago

ഇഡി റെയ്ഡ്; ഫോറെക്സ് ട്രേഡിംഗ് പ്ലാറ്റ് ഫോമായ സാറ എഫ്​എക്​സിന്റെ 3.9 കോടി മരവിപ്പിച്ചു

കൊച്ചി: വിദേശനാണയ വിനിമയത്തിനുള്ള ഓൺലൈൻ പ്ലാറ്റ് ഫോമായ സാറ എഫ്എക്‌സിന്റെ കേരളത്തിലെ നാലുകേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)​ റെയ്ഡ്. വിവിധ…

2 hours ago

ഡോക്ടർ ഹാരിസ് ഇന്ന് ജോലിയിൽ തിരികെ പ്രവേശിച്ചേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…

2 hours ago

മൈ​സൂ​രു, ബെം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ദൂ​രം കുറയും; വയനാട് തുരങ്കപാത നിർമാണ പ്രവൃത്തി ഉദ്ഘാടനം ഈ മാസം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഈ ​മാ​സം 31ന് ​വൈ​കീ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി…

3 hours ago