കോട്ടയം: ഏറ്റുമാനൂരിൽ പോലീസ് ഉദ്യോഗസ്ഥനെ അക്രമി സംഘം ചവിട്ടിക്കൊന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ കോട്ടയം മാഞ്ഞൂർ സൗത്ത് സ്വദേശി ശ്യാം പ്രസാദ് (44) ആണ് രണ്ടംഗ സംഘത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജിനെ (27) ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു
കാരിത്താസിന് സമീപത്തെ ബാറിന് മുന്നിലുണ്ടായ തർക്കത്തെ തുടർന്നുള്ള സംഘർഷത്തിൽ ഇടപെടുന്നതിനിടെ രണ്ടുപേർ ചേർന്ന് ശ്യാം പ്രസാദിനെ ആക്രമിക്കുകയായിരുന്നു. രാത്രി ഒരു മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ കയറിയ ശ്യാം പ്രസാദും അക്രമി സംഘവും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ ശ്യാം അക്രമി സംഘത്തിന്റെ വിഡിയോ എടുക്കാൻ തുടങ്ങി. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.
നെഞ്ചിന് അടക്കം ഗുരുതരമായി പരിക്കേറ്റ ശ്യാം പ്രസാദിനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പുലർച്ചെ നാല് മണിയോടെ മരിച്ചു. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനാണ് സംഘർഷം കണ്ട് ഓടിയെത്തി ശ്യാം പ്രസാദിനെ ആശുപത്രിയിൽ എത്തിച്ചത്.
പോലീസ് കസ്റ്റഡിയിലെടുത്ത ജിബിന്‍ നിരവധി കേസുകളിൽ പ്രതിയാണ്. ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
<BR>
TAGS : KOTTAYAM NEWS | MURDER
SUMMARY : Policeman killed by gang in Kottayam
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…