പാലക്കാട്: ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. പിരിയാരിയിലെ ദളിത് കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വിട്ടു സിപിഎമ്മിലെത്തി. പിരിയാരി ദളിത് കോണ്‍ഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ എ സുരേഷ് ആണ് പാർട്ടി വിടുമെന്ന് അറിയിച്ചിരിക്കുന്നത്.
ഷാഫിയുടെ ഏകാധിപത്യ നിലപാടില്‍ പ്രതിക്ഷേധിച്ചാണ് നടപടിയെന്ന് സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഷാഫിക്കൊപ്പം നില്‍ക്കുന്നവർക്ക് മാത്രമാണ് പാർട്ടിയില്‍ പരിഗണനയുള്ളതെന്ന് അദ്ദേഹം വിമർശിച്ചു. താൻ സിപിഎമ്മില്‍ ചേർന്നെന്നും ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ടെ ഇടത് സ്ഥാനാർഥി പി. സരിന് വേണ്ടി പ്രവർത്തിക്കുന്നുമെന്നും സുരേഷ് പ്രതികരിച്ചു.
അതേസമയം പിരായിരി കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ജി.ശശിയും ഭാര്യ സിതാരയും പി. സരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പിരായിരി പഞ്ചായത്ത് അംഗമാണ് സിതാര. ഷാഫി പറമ്പിൽ വാക്ക് പാലിക്കാത്തതുകൊണ്ടാണ് സരിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് സിതാര പ്രതികരിച്ചിരുന്നു.
TAGS : PALAKKAD | CONGRESS | CPM
SUMMARY : Dalit Congress president also joins CPM
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഹൈക്കോടതി വിധിക്ക് അനുസരിച്ചാകും വാർഡ്…
പട്‌ന: ബിഹാറില്‍ വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വെ. ടൈംസ് നൗവിന് വേണ്ടി ജെവിസി പോള്‍ നടത്തിയ അഭിപ്രായ…
കാസറഗോഡ്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ…
കോഴിക്കോട്: നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ് നിവാസില്‍ സഞ്ജയെ (33…
കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും…
പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന്‍ സായി ആണ് മരിച്ചത്.…