Categories: TOP NEWS

കോണ്‍ഗ്രസ് നേതാവ് ടി ശരത്ചന്ദ്ര പ്രസാദ് രാജിവച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ടി ശരത്ചന്ദ്ര പ്രസാദ് രാജിവച്ചു. നിരന്തരം പാര്‍ട്ടി അവഗണിക്കുന്നതിനെ തുടര്‍ന്നാണ് രാജിവയ്ക്കുന്നതെന്ന് ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു. എന്നാൽ രാജിവെച്ചിട്ടില്ലെന്നും കെപിസിസി നേതൃത്വത്തിനെതിരായ പരാതി അറിയിച്ചതാണെന്നും ശരത് ചന്ദ്രപ്രസാദ് പറഞ്ഞു.

കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാജി വെച്ച് കോൺഗ്രസ് നേതാവ് ശരത് ചന്ദ്രപ്രസാദ് പറഞ്ഞു. രാജിക്കത്ത് രമേശ് ചെന്നിത്തലക്ക് കൈമാറി. തെരഞ്ഞെടുപ്പ് ചുമതലകൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആണ് രാജി. കെപിസിസി എക്സിക്യൂട്ടീവ് അംഗമാണ് ശരത്ചന്ദ്രപ്രസാദ്. അതേസമയം രാജി സ്വീകരിക്കില്ലെന്നും പ്രശ്നം പരിഹരിക്കുമെന്നുമാണ് നേതൃത്വത്തിന്‍റെ വിശദീകരണം.

നിലവിൽ കെപിസിസി എക്സികുട്ടീവ് അംഗവും, ശശീ തരൂരിന്റെ തെരഞ്ഞെടുപ്പ് ചീഫ് ഏജന്റുമാണ് ടി ശരത് ചന്ദ്ര പ്രസാദ്. പദ്മജ വേണുഗോപാലിന് പിന്നെലെ നിരവധി നേതാക്കളാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കറുന്നത്. ഇതിനിടെയാണ് നേതൃത്വത്തെ ഞട്ടിച്ചുകൊണ്ടുള്ള കെ കരുണക്കാരന്റെ അടുത്ത അനുയായി കൂടിയായ ശരത് ചന്ദ്രപ്രസാദിന്റെ രാജി. കോൺഗ്രസ് പ്രചാരണ സമിതി ചെയർമാൻ രമേശ്‌ ചെന്നിത്തലക്കാണ് ശരത് ചന്ദ്ര പ്രസാദ് രാജിക്കത്ത് നൽകിയത്.
തെരഞ്ഞെടുപ്പ് ചുമതലകൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആണ് രാജി വിവരം. എന്നാൽ താൻ രാജികത്ത് നൽകിയിട്ടില്ലെന്നും നേതൃത്വത്തിനെതിരായ വിമർശനം അറിയിച്ചതാണെന്നുമാണ് ശരത് ചന്ദ്ര പ്രസാദിന്റെ വിശദീകരണം. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സഹായകമാകുന്ന നിലപാട് ആണ് നേതൃത്വത്തിനെന്നകാര്യം തെരഞ്ഞെടുപ്പ് കമ്മറ്റികളിൽ ഉന്നയിച്ചിരുന്നുവെന്നു ശരത് ചന്ദ്ര പ്രസാദ് വ്യക്തമാക്കി.
നേതൃത്വത്തിനെതിരായ ചില വിമർശനങ്ങൾ വാട്സാപ്പ് വഴി ശരത് ചന്ദ്ര പ്രസാദ് നൽകിയെന്ന് ചെന്നിത്തലയും സ്ഥിരീകരിച്ചു. നേരത്തെയും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം പരന്നിരുന്നെങ്കിലും ശരത് ചന്ദ്രപ്രസാദ് ഇത് നിഷേധിച്ചിരുന്നു.

The post കോണ്‍ഗ്രസ് നേതാവ് ടി ശരത്ചന്ദ്ര പ്രസാദ് രാജിവച്ചു appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ; ഇസ്രയേൽ സമ്മതിച്ചതായി ട്രംപ്

വാഷിങ്ടൻ: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത്…

17 minutes ago

അമിതക്കൂലി ഈടാക്കിയ ഓട്ടോകൾ പിടിച്ചെടുക്കുന്നത് തുടരുന്നു

ബെംഗളൂരു: നഗരത്തിൽ അമിതക്കൂലി ഈടാക്കിയ ഓട്ടോകൾ പിടിച്ചെടുക്കുന്നത് രണ്ടാം ദിനവും തുടർന്ന് ഗതാഗത വകുപ്പ്. ചൊവ്വാഴ്ച 56 ഓട്ടോ പിടിച്ചെടുത്തപ്പോൾ…

22 minutes ago

ജ്വല്ലറിയിൽ നിന്ന് 50 ലക്ഷം രൂപയുടെ സ്വർണം കവർന്ന 5 പേർ അറസ്റ്റിൽ

ബെംഗളൂരു: കെആർപുരത്ത് ജ്വല്ലറിയിൽ നിന്ന് 50 ലക്ഷം രൂപയുടെ സ്വർണം കവർന്ന 5 രാജസ്ഥാൻ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.…

47 minutes ago

കുടയെടുത്തോളു; ഇന്ന് മുതല്‍ മഴ വീണ്ടും ശക്തമാകും, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും ഒറ്റപ്പെട്ടെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ…

48 minutes ago

വിജയനഗര സാമ്രാജ്യത്തിന്റ സാംസ്കാരിക വൈവിധ്യത്തിന് ആദരം ; സംഗീത പരിപാടി നാളെ

ബെംഗളൂരു: വിജയനഗര സാമ്രാജ്യത്തിന്റെ സാംസ്കാരിക, സാഹിത്യ വൈവിധ്യം പ്രമേയമാക്കിയ ശാസ്ത്രീയ സംഗീത പരിപാടി ഡൊംലൂർ സെക്കൻഡ് സ്റ്റേജിലെ ബാംഗ്ലൂർ ഇന്റർനാഷനൽ…

1 hour ago

ഐപിസി കർണാടക ഭാരവാഹികൾ

ബെംഗളൂരു: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കര്‍ണാടക സംസ്ഥാന പ്രസിഡന്റായി പാസ്റ്റര്‍ ഡോ. വര്‍ഗീസ് ഫിലിപ്പ്, സെക്രട്ടറി പാസ്റ്റര്‍ വര്‍ഗീസ്…

2 hours ago