Categories: KERALATOP NEWS

കോതമംഗലത്തെ ആറ് വയസുകാരിയുടെ കൊലപാതകം; രണ്ടാനമ്മ അറസ്റ്റില്‍

കൊച്ചി: കോതമംഗലത്തെ ആറ് വയസുകാരിയുടെ കൊലപാതകത്തിൽ രണ്ടാനമ്മ അറസ്റ്റിൽ. യുപി സ്വദേശി അനീഷയെ ആണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. നെല്ലിക്കുഴി കുറ്റിലഞ്ഞി പുതുപ്പാലത്ത് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്റെ മകൾ മുസ്‌കാനെയാണ് (ആറ്) ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് രണ്ടാനമ്മ അനീഷ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.

സ്വന്തം കുട്ടി അല്ലാത്തതിനാൽ ഒഴിവാക്കാൻ വേണ്ടി ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. പിതാവ് അജാസ് ഖാന് കൊലപാതകത്തെ കുറിച്ച് അറിയില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

തലേദിവസം ഭക്ഷണം കഴിച്ച ശേഷം ഉറങ്ങിയ മുസ്‌കാന്‍ പിറ്റേന്ന് രാവിലെ എഴുന്നേറ്റില്ലെന്നാണ് മാതാപിതാക്കൾ പോലീസിനോട് പറഞ്ഞത്. എന്നാൽ പോസ്റ്റ്‌‌മോർട്ടം റിപ്പോർട്ടിൽ കൊലപാതക സാദ്ധ്യത ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് അനീഷ കുറ്റം സമ്മതിച്ചത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിൽ അന്വേഷണം തുടരുകയാണെന്നും എറണാകുളം റൂറൽ എസ്‍പി വൈഭവ് സക്സേന പറഞ്ഞു.
<BR>
TAGS : MURDER |  KOTHAMANGALAM
SUMMARY : Murder of six-year-old girl in Kothamangalam; The stepmother was arrested

Savre Digital

Recent Posts

ഹിമാചൽപ്രദേശിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം

ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…

3 hours ago

മൈസൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…

3 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ്‌ ഉടമയായിരുന്നു. ഭാര്യ: രാമപുരം…

3 hours ago

കു​ന്നം​കു​ള​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബിഎംഡബ്ല്യു കാ​റി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

തൃ​ശൂ​ർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…

3 hours ago

തന്ത്രി കണ്ഠരര് രാജീവര് റിമാൻഡിൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റ‌ി​ലാ​യ ത​ന്ത്രി ക​ണ്ഠ‌​ര​ര് രാ​ജീ​വ​രെ റി​മാ​ൻ​ഡു ചെ​യ്തു. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. 14 ദി​വ​സ​ത്തേ​യ്ക്കാ​ണ്…

4 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…

4 hours ago