ബെംഗളൂരു: ബെംഗളൂരുവിൽ കോഫി ഷോപ്പിന്റെ ടോയ്‌ലറ്റിൽ ഒളികാമറ സ്ഥാപിച്ച ജീവനക്കാരനെതിരെ കേസെടുത്തു. ബിഇഎൽ റോഡിലെ തേർഡ് വേവ് കോഫിയുടെ ഔട്ട്‌ലെറ്റിലാണ് സംഭവം. ടോയ്‌ലറ്റ് സൗകര്യം ഉപയോഗിക്കുന്നതിനിടെയാണ് യുവതി കാമറ കണ്ടെത്തിയത്.
ടോയ്ലെറ്റിലെ ഡസ്റ്റ്ബിന്നിലാണ് ഫോണിൽ കാമറ ഓൺ ചെയ്ത് വെച്ചിരുന്നത്. ഫോൺ ഫ്‌ളൈറ്റ് മോഡിൽ ആക്കിയിരുന്നു. ഡസ്റ്റ്ബിൻ ബാഗിൽ ഒളിപ്പിച്ച് കാമറ ലെൻസ് മാത്രം പുറത്തുകാണുന്ന തരത്തിലായിരുന്നു ഇത് സ്ഥാപിച്ചത്. യുവതി ഇക്കാര്യം ശ്രദ്ധിക്കുകയും ഉടൻ ഫോൺ പുറത്തെടുത്ത് ഹോട്ടൽ മാനേജ്മെന്റിനെ വിവരമറിയിക്കുകയുമായിരുന്നു.
ഫോൺ പരിശോധിച്ചപ്പോൾ കഫെയിലെ തന്നെ ജീവനക്കാരന്റെതാണെന്ന് കണ്ടെത്തി. തുടർന്ന് ഇയാളെ ഉടൻ കമ്പനി പിരിച്ചുവിട്ടു. സംഭവത്തിൽ ജീവനക്കാരനെതിരെ സദാശിവനഗർ പോലീസ് കേസെടുത്തു.
TAGS: BENGALURU | HIDDEN CAMERA
SUMMARY: Bengaluru: Hidden camera in coffee shop toilet bin, police register case
കൊല്‍ക്കത്ത: മുതിർന്ന ബംഗാളി നടി ബസന്തി ചാറ്റർജി (88) കൊല്‍ക്കത്തയിലെ വീട്ടില്‍ അന്തരിച്ചു. വളരെക്കാലമായി അർബുദ ബാധിതയായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ…
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരുവിന്റെ വാർഷിക പൊതുയോഗം മേടരഹള്ളിയിലെ ഓഫീസിൽ നടന്നു.അധ്യക്ഷൻ ആര്‍ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സി…
കൊച്ചി: കോടതിയില്‍ സാന്ദ്ര തോമസിന് തിരിച്ചടി. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പത്രിക തള്ളിയതിനെതിരായി സമർപ്പിച്ച ഹർജി കോടതി…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഒരു പവന് 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ…
ബെംഗളൂരു: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ബെംഗളൂരു സ്‌റ്റോറി ടെല്ലിങ് സൊസൈറ്റി സംഘടിപ്പിക്കുന്ന സ്വാതന്ത്യസമര യോദ്ധാക്കളെക്കുറിച്ചുള്ള കഥപറച്ചിൽ പരിപാടി നാളെ വൈകിട്ട് 5…
കോട്ടയം: ഗൃഹനാഥൻ ശരീരത്തില്‍ തോട്ടകെട്ടിവെച്ച് പൊട്ടിച്ച് ജീവനൊടുക്കി. മണർകാട് സ്വദേശി റജിമോൻ (60) ആണ് മരിച്ചത്. സ്ഫോടക വസ്തു വയറ്റില്‍…