ബെംഗളൂരു: കോറമംഗലയിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ നാല് പേർ പിടിയിൽ. പശ്ചിമ ബംഗാളിൽ നിന്നുള്ള അജിത്, ബിഷ്‌ണോയി, മറ്റൊരാൾ ഉത്തരാഖണ്ഡിൽ നിന്നുള്ള ശിവു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെല്ലാം 20 നും 25 നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരെല്ലാം കോറമംഗലയിലെ സ്വകാര്യ ഹോട്ടലിൽ വെയിറ്റർമാരായി ജോലി ചെയ്തുവരികയായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ 1നും 3നും ഇടയിലാണ് സംഭവം. പ്രതികളിൽ ഒരാൾ യുവതിയുടെ സുഹൃത്താണ്. ഇയാളാണ് യുവതിയെ ഹോട്ടലിന്റെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് മറ്റ് മൂന്ന് പേരും കൂടി ടെറസിലേക്ക് എത്തുകയായിരുന്നു. കോറമംഗലയിലെ ജ്യോതി നിവാസ് ജംഗ്ഷനു സമീപമുള്ള സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. യുവതി തന്നെയാണ് പീഡനവിവരം പോലീസിനെ അറിയിച്ചത്. യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ജോയിന്റ് കമ്മീഷണർ (ഈസ്റ്റ്) രമേശ് ബനോത്ത് പറഞ്ഞു.
TAGS: BENGALURU
SUMMARY: Police Arrest 4 Accused In Bengaluru Gang Rape Case
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…