Categories: KARNATAKATOP NEWS

കോലാറിൽ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം; 11 പേർ അറസ്റ്റിൽ

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 11 പേർ അറസ്റ്റിൽ. കോലാർ ബംഗാർപേട്ട് ടൗണിലെ അയ്യപ്പസ്വാമി സർക്കിളിലാണ് സംഭവം. വിഗ്രഹ നിമജ്ജനത്തിനിടെ നിസാര പ്രശ്നത്തിൻ്റെ പേരിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുകയായിരുന്നു. ജില്ലയിലെ അമരാവതി ലേഔട്ടിലും റെയിൽവേ ക്വാർട്ടേഴ്സിലുമുള്ള രണ്ട് സംഘങ്ങളാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ നാല് പേർക്ക് ഗുരുതര പരുക്കേറ്റു.

കഴിഞ്ഞ ദിവസവും പലവ തിമ്മനഹള്ളിയിൽ (റെയിൽവേ ക്വാർട്ടേഴ്‌സ്) ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്കിടെ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് നിമജ്ജന സമയത്തും ഇരുസംഘങ്ങളും തമ്മിൽ തർക്കമുണ്ടായത്. ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് കലാശിക്കുകയായിരുന്നു. സംഭവത്തിൽ 11 പേരെ അറസ്റ്റ് ചെയ്യുകയും അനധികൃതമായി സംഘംചേർന്ന 30ലധികം പേർക്കെതിരെ കേസെടുക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

TAGS: KARNATAKA | ARREST
SUMMARY: Bangarpet police arrest 11 after 2 groups clash during Ganesha idol immersion

Savre Digital

Recent Posts

11കാരിയെ ആഭിചാരക്രിയയുടെ പേരില്‍ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി പിടിയില്‍

കൊല്ലം: കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. മൂന്ന് ദിവസം…

54 minutes ago

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാൻ ട്രാൻസ്ജൻ‌ഡര്‍; അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാര്‍ഥി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.…

2 hours ago

വോട്ട് ചോരി ആരോപണം; രാജ്യത്തെ ആദ്യ അറസ്റ്റ് കർണാടകയിൽ രേഖപ്പെടുത്തി

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍ രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ രേഖപ്പെടുത്തി. ബംഗാള്‍…

3 hours ago

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻഇടിവ്. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 180 രൂപ കുറഞ്ഞ്…

3 hours ago

പന്ത്രണ്ട് വയസുകാരന് ക്രൂരമര്‍ദ്ദനം; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

കൊച്ചി: എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസില്‍ അമ്മയെയും അവരുടെ ആണ്‍സുഹൃത്തിനെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ…

5 hours ago

നൗഗാം പോലീസ് സ്‌റ്റേഷന്‍ സ്‌ഫോടനം: മരണസംഖ്യ 9 ആയി, അട്ടിമറിയെന്ന് സംശയം

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ നൗ​ഗാം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ​സം​ഖ്യ ഒ​മ്പ​ത് ആ​യി ഉ​യ​ർ​ന്നു. 29 പേ​ർ​ക്ക് പരു​ക്കേ​റ്റു.…

5 hours ago