ബെംഗളൂരു: കോൺഗ്രസ് നേതാവും കോലാർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ എം ശ്രീനിവാസിൻ്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി. ശ്രീനിവാസിൻ്റെ ഭാര്യ ഡോ. എസ് ചന്ദ്രകല സമർപ്പിച്ച ഹർജയിലാണ് ജസ്റ്റീസ് എം നാഗപ്രസന്ന അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.
സിഐഡി നടത്തിയ അന്വേഷണത്തിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയതായി നിരീക്ഷിച്ച കോടതി അന്വേഷണം സിബിഐക്ക് കൈമാറാനും അന്വേഷണം പുനരാരംഭിച്ച് 3 മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ബന്ധങ്ങൾ ഉള്ളതിനാൽ സി.ഐ.ഡി. അന്വേഷണത്തെ സ്വാധീനിക്കുമെന്നും ഹർജിയിൽ പരാതിക്കാരി വ്യക്തമാക്കി.
കോലാറിലെ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള പ്രമുഖ നേതാവായ എം ശ്രീനിവാസ് 2024 നാണ് കൊല ചെയ്യപ്പെട്ടത്. ഇരുചക്രവാഹനങ്ങളിലെത്തിയ ആറ് പേര്‍ മാരകായുധങ്ങൾ ഉപയോഗിച്ച് ശ്രീനിവാസിനെ ആക്രമിക്കുകയായിരുന്നു. ശ്രീനിവാസിനൊപ്പം ഉണ്ടായിരുന്ന ബന്ധുവിനെയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ശ്രീനിവാസ് സ്വകാര്യ ആശുപത്രിയ്ല്‍ വെച്ചാണ് മരിച്ചത്.
ലോക്കല്‍ പോലീസ് തുടക്കത്തില്‍ കേസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് സർക്കാർ സി.ഐ.ഡി. വിഭാഗത്തെ ഏൽപ്പിക്കുകയായിരുന്നു. സിഐഡി പോലീസ് അന്വേഷണം നടത്തി 9 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
<BR>
TAGS : KOLAR | MURDER CASE
SUMMARY : Kolar Congress leader’s murder: High Court hands over investigation to CBI
അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം നാല് മലയാളികള്‍ മരിച്ചു. ദുബായില്‍ വ്യാപാരിയായ മലപ്പുറം കൊണ്ടോട്ടി പുളിയക്കോട്…
കോഴിക്കോട്: ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിലെ 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റൽ, അറ്റകുറ്റപ്പണി…
മലപ്പുറം: പാണ്ടിക്കാട് വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ അഞ്ച് പേർ കൂടി അറസ്റ്റില്‍. ആസൂത്രണം…
കോട്ടയം: നഗരത്തിലെ കഞ്ചാവ് വില്‍പനക്കാരെ കേന്ദ്രീകരിച്ച് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി പുല്ലരിക്കുന്ന്…
പമ്പ: മകരവിളക്കിനോടനുബന്ധിച്ച് പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.…
ഓച്ചിറ: പ്രമുഖ കൃഷി ശാസ്ത്രജ്ഞരായ തഴവ കുതിരപ്പന്തി വെങ്ങാട്ടംപള്ളി മഠത്തില്‍ പരേതരായ ഡോ.ആര്‍ ഡി അയ്യരുടെയും ഡോ.രോഹിണി അയ്യരുടെ മകള്‍…