നിലമ്പൂർ: കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരമ്പലം സാന്തനം വീട്ടിൽ പരേതനായ മുരളിധരന്‍റെ മകൻ സന്ദേശ് (20) ആണ് മരിച്ചത്. കോഴിക്കോട് ദേവഗിരി കോളജ് ബി.എസ്.സി കപ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥിയാണ്. കുറുവൻപുഴയുടെ കോഴിപ്പാറ കടവിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.
കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിൽ അപകടത്തിൽപ്പെടുകയായിരുന്നു. ഉച്ചക്ക് ഒരു മണിയോടെയാണ് വിദ്യാർഥികളായ മൂന്ന് ആൺക്കുട്ടികളും മൂന്ന് പെൺകുട്ടികളുമടങ്ങിയ ആറംഗ സംഘം എത്തിയത്. കോഴിപ്പാറ കടവിന് മുകളിലെ കടവിൽ സന്ദേശ് കുളിക്കാനിറങ്ങി. നീന്തുന്നതിനിടയിൽ കയത്തിൽ താഴുകയായിരുന്നു.
നാട്ടുകാരുടെയും നിലമ്പൂരിൽ നിന്നെത്തിയ അഗ്നി രക്ഷ സേനയുടെയും എമർജൻസി റെസ്ക‍്യൂ ഫോഴ്സും നടത്തി തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിൽ.
<BR>
TAGS : DROWNED TO DEATH
SUMMARY : College student drowned in waterfall
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മുൻ പ്രസിഡണ്ടും വേൾഡ് മലയാളി അസോസിയേഷൻ ചെയർമാനുമായ, തദ്ദേശ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ചിങ്ങേലി ഗ്രാമപഞ്ചായത്ത്…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയരുന്നു. രാജ്യാന്തര വിപണിയില്‍ ഇന്ന് വലിയ മുന്നേറ്റമില്ല. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 12,360യിലെത്തിയപ്പോള്‍ പവന്‍…
ബെംഗളൂരു: മംഗളൂരുവിലെ ഈ വർഷത്തെ കരാവലി ഉത്സവത്തിന് ഡിസംബർ 20 ന് തുടക്കമാകും. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആകർഷകമായ സാംസ്കാരിക…
ബെംഗളൂരു: മൈസൂർ സർവകലാശാല മുൻ വൈസ് ചാൻസലർ എസ്.എൻ ഹെഗ്‌ഡെ (83) അന്തരിച്ചു. മൈസൂരുവിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സുവോളജി പ്രഫസറായിരുന്ന…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പോലീസ്…
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവില്‍ നിന്ന് കോഴവാങ്ങിയ ജയില്‍ ആസ്ഥാനത്തെ ഡിഐജി വിനോദ്…