ബെംഗളൂരു: കോളേജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ. ബെംഗളൂരു സ്വദേശി തേജസ് (19) ആണ് പിടിയിലായത്. വിദ്യാർഥിനിയിൽ നിന്നും ഇയാൾ 3.5 ലക്ഷം രൂപ വിലമതിക്കുന്ന 75 ഗ്രാം സ്വർണമാണ് തട്ടിയെടുത്തത്.
ഇയാളുടെ സുഹൃത്തുമായി പെൺകുട്ടി കഴിഞ്ഞ രണ്ട് മാസമായി അടുപ്പത്തിലായിരുന്നു. പണവും സ്വർണവും നൽകിയില്ലെങ്കിൽ പെൺകുട്ടിയുടെയും സുഹൃത്തിന്റെയും സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞാണ് തേജസ് ഭീഷണിപ്പെടുത്തിയത്. പണം നൽകാതെ വന്നപ്പോൾ ഇയാൾ പെൺകുട്ടിയുടെ കോളേജിൽ പതിവായി എത്തി ശല്യപ്പെടുത്താൻ തുടങ്ങി. ഇതോടെയാണ് പെൺകുട്ടി പോലീസിനെ സമീപിച്ചത്.
പെൺകുട്ടിയുടെ അമ്മയാണ് സംഭവത്തിൽ സുബ്രഹ്മണ്യപുര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തേജസിൽ നിന്ന് മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
TAGS: BENGALURU | ARREST
SUMMARY: Bengaluru man arrested for blackmailing college student
കോട്ടയം: തലയോലപ്പറമ്പില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കണ്ടെയ്‌നര്‍ ലോറി കയറി മരിച്ചു. അടിയം ശ്രീനാരായണ വിലാസത്തില്‍ പ്രമോദ് സുഗുണന്റെ…
തൃശൂർ: സിപിഐയിൽ നിന്ന് രാജിവെച്ച തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. കൃഷ്ണാപുരത്ത്…
കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സംവിധായകൻ വി.എം. വിനുവിന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോൺഗ്രസിന്‍റെ കോഴിക്കോട് മേയർ സ്ഥാനാർഥിയായിരുന്നു…
ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ശ്രീഗനറിൽ വച്ചാണ് യുവാവിനെ…
ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന്‍ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്‍…