ബെംഗളൂരു: കോളേജ് വിദ്യാർഥിനി ഓടുന്ന ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കി. മാണ്ഡ്യ ബണ്ടിഗൗഡ ലേഔട്ടിന് സമീപം ശനിയാഴ്ചയാണ് സംഭവം. മാണ്ഡ്യ ആംഡ് റിസർവ് പോലീസിലെ എഎസ്ഐ പാഷയുടെ മകൾ സുഹാന (19) ആണ് മരിച്ചത്. മൈസൂരുവിലെ സ്വകാര്യ കോളേജിൽ ഒന്നാം വർഷ ബിഎ വിദ്യാർഥിനിയായിരുന്നു സുഹാന.
ശനിയാഴ്ച വൈകീട്ട് പതിവുപോലെ കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ സുഹാന സ്കൂട്ടി എടുത്ത് ബണ്ടിഗൗഡ ലേഔട്ടിലേക്ക് പോയി. ഇവിടെ വെച്ച്, ചാമുണ്ടി എക്സ്പ്രസ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യയ്ക്ക് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ മാണ്ഡ്യ പോലീസ് കേസെടുത്തു.
TAGS: BENGALURU | DEATH
SUMMARY: College student dies of suicide after jumping infront of moving train
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഹൈക്കോടതി വിധിക്ക് അനുസരിച്ചാകും വാർഡ്…
പട്ന: ബിഹാറില്‍ വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വെ. ടൈംസ് നൗവിന് വേണ്ടി ജെവിസി പോള്‍ നടത്തിയ അഭിപ്രായ…
കാസറഗോഡ്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ…
കോഴിക്കോട്: നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ് നിവാസില്‍ സഞ്ജയെ (33…
കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും…
പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന് മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന് സായി ആണ് മരിച്ചത്.…