കോഴിക്കോട്: യുനെസ്‌കോയുടെ സാഹിത്യനഗരപദവി ലഭിക്കുന്ന രാജ്യത്തെ ആദ്യനഗരമായി കോഴിക്കോട്. ഞായറാഴ്ച വൈകീട്ട് 5.30-ന് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍ സാഹിത്യനഗരപദവി പ്രഖ്യാപനം മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. കോര്‍പ്പറേഷന്റെ വജ്രജൂബിലി പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് നല്‍കും. ലോഗോ പ്രകാശനവും വെബ്സൈറ്റ് പുറത്തിറക്കലും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിക്കും.
സാഹിത്യനഗര പ്രഖ്യാപനത്തിന്‍റെ ഭാഗമായി മിഠായിതെരുവിൽ പുസ്തകവായന നടന്നു. കോഴിക്കോടിന്‍റെ പ്രിയസാഹിത്യകാരന്മാരുടെ മക്കൾ പിതാക്കന്മാരുടെ കൃതികൾ വായിച്ച് മേയർക്കൊപ്പം ചേർന്നു. മിഠായിതെരുവിന്റെ കഥ പറഞ്ഞ എസ്.കെയുടെ പ്രതിമയ്ക്കു മുന്നിലിരുന്നാണ് മകൾ സുമിത്ര ജയപ്രകാശ് ‘ഒരു തെരുവിന്‍റെ കഥ’ വായിച്ചത്. സുമിത്ര മാത്രമല്ല, വൈക്കം മുഹമ്മദ് ബഷീറിന്‍റെ മക്കളായ ഷാഹിനയും അനീസ് ബഷീറും തിക്കോടിയന്‍റെ മകൾ പുഷ്പയും മിഠായിതെരുവിലെ വായനയിൽ പങ്കുചേർന്നു.
2023 ഒക്ടോബര്‍ 31-നാണ് സാഹിത്യനഗരമായി യുനെസ്‌കോ അംഗീകരിച്ചത്. സാഹിത്യ പൈതൃകം, വായനശാലകള്‍, പ്രസാധകര്‍, സാഹിത്യോത്സവങ്ങള്‍ എന്നിവ പരിഗണിച്ചാണ് കോഴിക്കോടിനെ തിരഞ്ഞെടുത്തത്. ഒന്നര വര്‍ഷമായി കിലയുടെ സഹായത്തോടെ കോര്‍പ്പറേഷന്‍ നടത്തിയ ശ്രമങ്ങളാണ് ഫലം കണ്ടത്. മാനാഞ്ചിറ, തളി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളും പാര്‍ക്കുകളുമെല്ലാം സാഹിത്യ-സാംസ്‌കാരിക പരിപാടികള്‍ക്കുള്ള ഇടമാക്കുക. സാഹിത്യനഗരം എന്ന ബ്രാന്‍ഡിങ് യാഥാര്‍ഥ്യമാക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമായി നടന്നു.
<BR>
TAGS : KOZHIKODE NEWS | UNESCO CITY OF LITERATURE
SUMMARY : Kozhikode is now a UNESCO City of Literature. Official announcement today
തിരുവനന്തപുരം: വയോസേവന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടി ഷീലയ്ക്കും ഗായിക പി കെ മേദിനിക്കുമാണ് പുരസ്‌കാരം. ആജീവനാന്ത സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.…
കാസറഗോഡ്: ഉദുമയില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. വലിയവളപ്പിലെ അശ്വിൻ അരവിന്ദ് (18) ആണ് മരിച്ചത്. കിണറിന് മുകളില്‍ സർവ്വീസ്…
കണ്ണൂർ: സിറ്റി പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചുകയറി പിറന്നാള്‍ ആഘോഷം നടത്തിയവർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. പിറന്നാളാഘോഷത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍…
ബെംഗളൂരു: കേരള ആര്‍ടിസിയുടെ പുതിയ എസി സ്ലീപ്പർ ബസ് അപകടത്തിൽ പെട്ടു. പ്രകാശിന്റെ ബെംഗളൂരു വർക്‌ഷോപ്പിൽ നിന്ന് കേരള ആര്‍ടിസിക്ക്…
ബെംഗളൂരു: മംഗളൂരു-ബെംഗളൂരു റെയില്‍പാതയിലെ സകലേഷ്പൂരിനും സുബ്രഹ്‌മണ്യ റോഡിനും ഇടയില്‍ നടക്കുന്ന വൈദ്യുതീകരണ പ്രവൃത്തികളുടെ ഭാഗമായി ഡിസംബര്‍ 16 വരെ…
ബെംഗളൂരു: മടിക്കേരി തലത്ത്മാർനെ വളവിൽ സ്വകാര്യ ബസ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓമ്‌നി വാഹനത്തിൽ ഇടിച്ച് മറിഞ്ഞു…