കോഴിക്കോട്: കായക്കൊടി എള്ളിക്കാ പാറയിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഇന്നലെ രാത്രി 8 മണിയോടെയാണ് ഭൂചനം അനുഭവപ്പെട്ടത്. കായക്കൊടി പഞ്ചായത്തിലെ 4 , 5 വാർഡുകളിലാണ് ഭൂചലനമുണ്ടായത്. എളളിക്കാംപാറ, കാവിന്‍റെടുത്ത്, പുന്നത്തോട്ടം, കരിമ്പാലക്കണ്ടി, പാലോളി തുടങ്ങി ഒന്നര കിലോമീറ്റർ ചുറ്റളവിലാണ് ഭൂചലനമുണ്ടായത്. ഉച്ചത്തിലുള്ള ശബ്ദം കേട്ട നാട്ടുകാർ പലരും വീടുവിട്ടിറങ്ങി.
ഇന്ന് സ്ഥലത്ത് പ്രത്യേക സംഘം പരിശോധന നടത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വില്ലേജ് ഓഫീസറും പോലീസും ഭൂചനമുണ്ടായയിടത്ത് പ്രാഥമിക പരിശോധന നടത്തി. അതേസമയം ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.മിനിയാന്നും സമാനമായ ശബ്ദം കേട്ടതായും ഭൂചലനം അനുഭപ്പെട്ടതായും പറയുന്നുണ്ട്.
<br>
TAGS : EARTHQUAKE | PALAKKAD
SUMMARY : Locals reported feeling an earthquake in Ellikkapara, Kozhikode.
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…