Categories: KERALATOP NEWS

കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ഭട്ട് റോഡില്‍  ഓടുന്ന കാറിന് തീപിടിച്ച് അപകടം. ഡ്രൈവർ വെന്തുമരിച്ചു. മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12മണിയോടെയാണ് അപകടം സംഭവിച്ചത്. ഓടിക്കൊണ്ടിരിക്കുമ്പോള്‍ കാര്‍ കത്തുകയായിരുന്നു.

അപകടത്തിൽ കാർ പൂർണമായും കത്തിനശിച്ചു. വാഹനം കത്തുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ഓടിക്കൂടുകയായിരുന്നു. കാര്‍ നിര്‍ത്തിയ ഉടനെ ഡ്രൈവര്‍ക്ക് പുറത്തിറങ്ങാന്‍ നാട്ടുകാര്‍ ഡോര്‍  തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെല്‍റ്റ് കുടുങ്ങുകയായിരുന്നു. ഉടനെ തന്നെ കാര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തെന്നാണ്  ദൃക്‌സാക്ഷികള്‍ പറയുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


<BR>
TAGS : KOZHIKODE NEWS, ACCIDENT, CAR CAUGHT FIRE
KEYWORDS : Kozhikode running car caught fire; Tragic end for the driver

Savre Digital

Recent Posts

സ്വര്‍ണക്കടത്ത്; ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനത്തില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: സ്വർണക്കടത്ത് കേസില്‍ സർക്കാരിന് തിരിച്ചടി. ജുഡീഷ്യല്‍ കമ്മിഷൻ നിയമനം സ്റ്റേ ചെയ്ത സിംഗിള്‍ ബഞ്ച് നടപടിയ്ക്കെതിരായ സംസ്ഥാന സർക്കാരിന്‍റെ…

16 minutes ago

മുറ്റത്ത് കളിക്കുന്നതിനിടെ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം

തൃശൂർ: ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. തൃശൂര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ വൈക്കം ടിവിപുരം…

1 hour ago

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില ഇന്നും കൂടി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 10,530 രൂപയായി. പവന് ഇന്നത്തെ വര്‍ധന 320…

2 hours ago

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാപിഴവ്; ഗൈഡ് വയര്‍ പുറത്തെടുക്കുന്നത് അപകടമെന്ന് മെഡിക്കല്‍ ബോര്‍ഡ്

തിരുവനന്തപുരം: തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനിടെ യുവതിയുടെ നെഞ്ചിനുള്ളില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കുന്നത് അപകടമാണെന്ന് മെഡിക്കല്‍ ബോര്‍ഡ്. കാട്ടാക്കട…

3 hours ago

മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ കാറിൽ ടിപ്പര്‍ ലോറിയിടിച്ചു; പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, ഒരാൾക്ക് പരുക്ക്

കാസറഗോഡ്: കാസറഗോഡ് ചെങ്കള നാലാംമൈലില്‍ മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ബേക്കല്‍ ഡിവൈഎസ്പിയുടെ…

3 hours ago

ഗായകൻ സുബീൻ ഗാർഗിന്റെ മരണം: സുഹൃത്തും സംഗീതജ്ഞനുമായ ശേഖർ ജ്യോതി ഗോസ്വാമി അറസ്റ്റിൽ

ന്യൂഡല്‍ഹി: അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ അകാല മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്‌ഐടി) സംഭവവുമായി ബന്ധപ്പെട്ട വിവാദമായ നൗക…

3 hours ago