കോഴിക്കോട്- കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ കായലോട്ട് താഴെ പാറച്ചാലില്‍ മുക്കില്‍ നിന്ന് കണ്ടെടുത്ത സ്റ്റീല്‍ ബോംബുകളും രണ്ട് പൈപ്പ് ബോംബുകളും ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി. നാദാപുരം, പയ്യോളി ബോംബ് സ്‌ക്വാഡുകളാണ് നാദാപുരം ചേലക്കാട് ക്വാറിയിലെത്തിച്ച് ബോംബുകള്‍ നിര്‍വീര്യമാക്കിയത്.
കണ്ടെടുത്ത ബോംബുകള്‍ രണ്ട് ദിവസത്തിനകം നിര്‍മിച്ചതാണെന്നും പ്രഹരശേഷി കുറഞ്ഞവയാണെന്നും പോലീസ് അറിയിച്ചു. വെടിമരുന്നിന്റെ ഉപയോഗം വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്റ്റീല്‍ ബോംബുകളിലും മറ്റും പതിവായി കാണപ്പെടുന്ന അസംസ്‌കൃത പദാര്‍ഥങ്ങളൊന്നും ഈ ബോംബുകളില്‍ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ട് നാലോടെയോടെയാണ് വളയം പോലീസ് നടത്തിയ പരിശോധനയില്‍ അരീക്കര ബി എസ് എഫ് റോഡില്‍ കലുങ്കിനടിയില്‍ സൂക്ഷിച്ച നിലയില്‍ 14 സ്റ്റീല്‍ ബോംബുകള്‍, രണ്ട് പൈപ്പ് ബോംബുകള്‍, വടിവാള്‍ എന്നിവ കണ്ടെത്തിയത്.
TAGS : KOZHIKOD
SUMMARY : Bombs found in Kozhikode defused
ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ സാമ്പത്തിക ലാഭത്തിനായി അനുമതിയില്ലാതെ മറ്റുളളവര്‍ ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടു മദ്രാസ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയല്‍ ശുചിത്വ മിഷൻ്റെ തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേർക്കെതിരെ…
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പെടെ നാല് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ഞെട്ടിക്കുന്ന…
ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിക്കുന്ന 'നിർമിതബുദ്ധി സർഗരചനയിൽ' സംവാദം നാളെ വൈകിട്ട് 3ന് ജീവൻബീമ നഗറിലെ കാരുണ്യ ഹാളിൽ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360…
ബെംഗളൂരു : കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന് (കെഎൻഇടി) കീഴിലുള്ള ഇന്ദിരനഗർ പിയു കോളേജിലെ സ്റ്റുഡൻസ് കൗൺസിലും പരിസ്ഥിതി ക്ലബ്ബും…