കോഴിക്കോട്: തിരുവമ്പാടിയില്‍ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ നിരവധി പേർക്ക് പരുക്കേറ്റു. ഒരു സ്ത്രീയാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കാളിയാമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. ഫയർ ഫോഴ്സ് എത്തി രക്ഷാ പ്രവർത്തനം തുടങ്ങി.
തിരുവമ്പാടി – ആനക്കാം പൊയില്‍ റൂട്ടിലാണ് അപകടം. തിരുവമ്പാടിയില്‍ നിന്ന് ആനക്കാംപൊയിലേലേക്ക് വന്ന ബസ് കലുങ്കില്‍ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്. 50-ഓളം ആളുകളാണ് ബസ്സില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ വിവിധ ആശുപത്രികളിലാണ് പരുക്കേറ്റവർ ഉള്ളത്.
TAGS : KOZHIKOD | BUS | DEAD
SUMMARY : Kozhikode KSRTC bus overturns into river; One death, many injured
ന്യൂഡൽഹി: ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്‍ഡ്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാവും. തെലങ്കാന സ്വദേശിയാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്…
കൊച്ചി: പാലക്കാട് ശ്രീനിവാസൻ കൊലക്കേസിൽ ഹൈക്കോടതി നാല് പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ചു. അന്‍സാര്‍, ബിലാല്‍, റിയാസ്, സഹീര്‍ എന്നിവര്‍ക്കാണ്…
ബെംഗളൂരു: വിൽസൺ ഗാർഡനിലെ സിലിണ്ടർ സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. കസ്തൂരമ്മ (28), മകൾ കായല (8)…
ന്യൂഡൽഹി: ഇന്ത്യൻ നേവിയില്‍ തൊഴില്‍ അവസരം. ട്രേഡ്സ്മാൻ സ്കില്‍ഡ് (ഗ്രൂപ്പ് സി, നോണ്‍ ഗസറ്റഡ്, ഇൻഡസ്ട്രിയല്‍) തസ്തികകളിലേക്കാണ് നിലവില്‍ അവസരം.…
ബെംഗളൂരു: കേരളത്തിന്റെ സമകാലിക യശസ്സിന് അടിത്തറ പാകിയ പോരാട്ടങ്ങളിൽ നിർണ്ണായക പങ്കുവഹിച്ച നേതാവായിരുന്നു വിഎസ് എന്നും അധിനിവേശശക്തികൾക്കെതിരായ പ്രതിരോധത്തിന്റെ ആൾരൂപമായി…
കൊച്ചി: ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണത്തിന് കേസെടുത്തു. ജിംനേഷ്യത്തില്‍ കയറി മോഷണം നടത്തിയതിനാണ് കേസ്. വിലപ്പെട്ട രേഖകളും പതിനായിരം…