Categories: KERALATOP NEWS

കോഴിക്കോട് നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നു

കോഴിക്കോട്: പൂവാട്ടുപറമ്പിൽ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നതായി പരാതി. കാറിന്റെ ഗ്ലാസ് തകര്‍ത്താണ് പണം കവർന്നത്. ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പക്കല്‍ നിന്നാണ് പണം നഷ്ടമായത്. കാര്‍ഡ് ബോര്‍ഡ് കവറിലാക്കി ചാക്കില്‍ കെട്ടിയാണ് പണം കാറില്‍ സൂക്ഷിച്ചിരുന്നത്.

ഭാര്യാ പിതാവ് നല്‍കിയതും മറ്റൊരിടത്തുനിന്ന് ലഭിച്ച പണവുമാണ് തന്റെ പക്കലുണ്ടായിരുന്നതെന്ന് റഹീസ് പോലീസിനോട് പറഞ്ഞു. എന്നാല്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ചും റഹീസിന്റെ പക്കല്‍ ഇത്രയും തുക ഉണ്ടായിരുന്നോയെന്ന കാര്യത്തിലും പോലീസിന് സംശയമുണ്ട്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. വിശദമായ അന്വേഷണം ആരംഭിച്ചു.

TAGS : KOZHIKODE
SUMMARY : Rs 40 lakh stolen from parked car in Kozhikode

Savre Digital

Recent Posts

മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ  പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…

8 minutes ago

കേരളത്തിൽ ഓടുന്ന 12 ട്രെയിനുകൾക്ക് അധിക സ്​റ്റോപ്പുകൾ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…

24 minutes ago

മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ന്യൂഡൽഹി: മഹാരാഷ്ട്ര ​ഗവർണർ സി പി രാധാകൃഷ്ണൻ എൻ‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…

1 hour ago

ന്യൂയോര്‍ക്ക് സിറ്റിയില്‍ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…

1 hour ago

യാത്രക്കാരുടെ തിരക്ക്; മെട്രോ യെല്ലോ ലൈൻ സർവീസ് തിങ്കളാഴ്ച രാവിലെ 5 ന് ആരംഭിക്കും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ സർവീസുകൾ തിങ്കളാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ…

2 hours ago

ചിങ്ങം ഒന്ന്; കൈരളീ കലാസമിതി വനിതാ വിഭാഗം പുതുവത്സര പിറവി ആഘോഷിച്ചു

ബെംഗളൂരു: കൈരളീ കലാസമിതി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് പുതുവത്സര പിറവിയോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 30…

2 hours ago