Categories: KERALATOP NEWS

കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: അരയിടത്തുപാലത്ത് സ്വകാര്യ ബസ് മറിഞ്ഞു ഉണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ്(27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

നിയന്ത്രണം വിട്ട ബസ് മറഞ്ഞത് സാനിഹ് സഞ്ചരിച്ച ബൈക്കിലേക്ക് ആയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ ഗോകുലം മാള്‍ ഓവർ ബ്രിഡ്ജിന് സമീപത്തായിരുന്നു അപകടം. കോഴിക്കോട് മെഡിക്കല്‍ കോളജ് റൂട്ടില്‍ ഓടുന്ന ബസാണു മറിഞ്ഞത്. ബസ് അതിവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അപകട കാരണം കണ്ടെത്തി തുടർ നടപടികളെടുക്കുമെന്നും പോലീസ് അറിയിച്ചു.

TAGS : KOZHIKOD | ACCIDENT
SUMMARY : Kozhikode bus overturned accident; The young man died while undergoing treatment

Savre Digital

Recent Posts

ന്യൂനമർദം, ചക്രവാതച്ചുഴി: അടുത്ത 5 ദിവസം നേരിയ മഴയ്ക്ക് സാധ്യത, നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കന്യാകുമാരി കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത്​ വരുംദിവസങ്ങളിൽ മഴ കനക്കും.…

8 minutes ago

ആവണിക്കും ഷാരോണിനും വിവാഹ സമ്മാനം; ചികിത്സ സൗജന്യമാക്കി ആശുപത്രി

കൊച്ചി: എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണിക്കും കുടുംബത്തിനും ആശ്വാസമേകി ആശുപത്രി ചെയര്‍മാന്‍ ഡോ. ഷംഷീര്‍…

1 hour ago

കുളിമുറിയില്‍ വീണ് പരുക്ക്; ജി. സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴ: മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ കുളിമുറിയില്‍ വഴുതി വീണു. കാലിന്റെ അസ്ഥിക്ക് ഒടിവുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി…

2 hours ago

ദീപ്തി മെഗാഷോ മല്ലേശ്വരം ചൗഡയ്യ ഹാളില്‍

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ മുപ്പത്തിരണ്ടാം വാര്‍ഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാഷോ 2026 ഫിബ്രവരി 15 ന് മല്ലേശ്വരം ചൗഡയ്യ…

2 hours ago

ബംഗാളില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ ചെയ്തു; എസ്‌ഐആര്‍ ഡ്യൂട്ടിയിലെ സമ്മര്‍ദമെന്ന് ആരോപണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ബൂത്ത് ലെവല്‍ ഓഫീസറെ (ബിഎല്‍ഒ) മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണനഗറിലെ ചപ്ര സ്വദേശിയായ…

3 hours ago

കൊച്ചിയില്‍ കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളി; പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്

കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ സ്ത്രീയുടെ ജഡം ചാക്കുകൊണ്ട് മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത സ്ഥലം ഉടമ…

3 hours ago