ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ നാലു വയസുകാരിക്ക് നാവിന് ശസ്ത്രക്രിയ നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് സംഭവം. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ 4 വയസുകാരിക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്.
കൈയ്യിലെ ആറാംവിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായെത്തിയ കുട്ടിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ മാപ്പ് പറഞ്ഞുവെന്നും കുടുംബം പറയുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു.
എന്നാൽ കുട്ടിയുടെ നാവിനും തടസ്സം ഉണ്ടായിരുന്നതായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വിശദീകരിച്ചു. ഇക്കാര്യം നേരത്തെ കണ്ടെത്തിയിരുന്നോ എന്ന് വ്യക്തമല്ല. എങ്കിലും രണ്ട് ശസ്ത്രക്രിയകള്‍ ഒരുമിച്ച് നടത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തും. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കും എന്നും സൂപ്രണ്ട് വ്യക്തമാക്കി.
കോഴിക്കോട്: ആറു വയസ്സുകാരനായ മകനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് കാക്കൂര്‍ രാമല്ലൂര്‍…
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ച് കയറിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്. ശ്രീലങ്കൻ സ്വദേശിയാണ് പിടിയിലായത്. മെറ്റാ ഗ്ലാസ്…
തിരുവനന്തപുരം: അവധിക്കാലത്ത് ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ലെന്നും ഇതുസംബന്ധിച്ച്…
ബെംഗളൂരു: ക്രിസ്മസ്സിനെ വരവേറ്റുകൊണ്ട് കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റിൻ്റെ കരോൾ ഗായക സംഘം ഭവനങ്ങൾ സന്ദർശിച്ച് കരോൾ ഗാനങ്ങൾ ആലപിക്കുകയും…
വയനാട്: പുല്‍പ്പള്ളി വണ്ടിക്കടവില്‍ കടുവാക്രമണത്തില്‍ മരിച്ച കൂമൻ മാരൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വയനാട് വന്യജീവി…
കൊച്ചി: ഡോക്ടറുടെ കാല്‍ വെട്ടണമെന്ന് സമൂഹ മാധ്യമത്തില്‍ ആഹ്വാനം ചെയ്തതിനെ തുടർന്ന് മറുനാടൻ മലയാളി ഉടമ ഷാജന്‍ സ്കറിയ്ക്കെതിരെ ജാമ്യമില്ലാ…