Categories: KERALATOP NEWS

കോഴിക്കോട് ലോ‍ഡ്ജ് കേന്ദ്രീകരിച്ച്‌ സെക്സ് റാക്കറ്റ്; രക്ഷപ്പെട്ടോടിയ 17കാരി പോലീസ് സ്റ്റേഷനില്‍ അഭയം തേടി

കോഴിക്കോട്: സെക്സ് റാക്കറ്റില്‍ നിന്നും രക്ഷപെട്ട പതിനേഴുകാരി പോലീസ് സ്റ്റേഷനില്‍ അഭയംതേടി. കോഴിക്കോട് നഗരമധ്യത്തില്‍ പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റില്‍ നിന്നാണ് അസം സ്വദേശിനിയായ പെണ്‍കുട്ടി രക്ഷപെട്ടത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള കെട്ടിടം കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനം.

തന്നെ പ്രണയം നടിച്ചാണ് ഇവിടെ എത്തിച്ചതെന്നും അഞ്ച് പെണ്‍കുട്ടികള്‍ കൂടി പെണ്‍വാണിഭ കേന്ദ്രത്തിലുണ്ടെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. കഴിഞ്ഞ ദിവസമാണ് പതിനേഴുകാരി പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും രക്ഷപെട്ട് പോലീസ് സ്റ്റേഷനില്‍ അഭയം തേടിയത്. ഈ സമയത്താണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് പ്രണയം നടിച്ചാണ് തന്നെ കേരളത്തിലെത്തിച്ചത് എന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്.

കോഴിക്കോട്ടെ ലോഡ്ജില്‍ എത്തിച്ച ശേഷം പൂട്ടിയിട്ട് ഇടപാടുകാർക്ക് കാഴ്ച്ചവെക്കുകയായിരുന്നെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. ജുവനൈല്‍ ബോർഡിന് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. നിലവില്‍ ആരും കസ്റ്റഡിയിലായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

TAGS : LATEST NEWS
SUMMARY : Sex racket centered around Kozhikode lodge; 17-year-old girl who escaped seeks shelter at police station

Savre Digital

Recent Posts

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വലിയ ഇടിവ്. ഗ്രാമിന് 105 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ വില കുറഞ്ഞു…

25 minutes ago

ഛത്തീസ്ഗഡിൽ 21 കൂടി മാവോയിസ്റ്റുകൾ കീഴടങ്ങി

റായ്പുർ: ഛത്തീസ്ഗഡിൽ 21 മാവോയിസ്റ്റുകൾക്കൂടി ആയുധം വച്ച് കീഴടങ്ങി. സംസ്ഥാനത്തെ കാങ്കർ ജില്ലയിലാണ് സി.പി.ഐ മാവോയിസ്റ്റ് ഡിവിഷൻ സെക്രട്ടറി മുകേഷ്…

54 minutes ago

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികളുടെ ഭൂമി ഇടപാട്; എസ് ഐ ടി സംഘം രേഖകള്‍ കണ്ടെടുത്തു

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയില്‍ നിർണായക രേഖകള്‍ പിടിച്ചെടുത്ത് എസ്‌ഐടി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റില്‍ നിന്നാണ് രേഖകള്‍ പിടിച്ചെടുത്തത്. ഉണ്ണികൃഷ്ണൻ…

1 hour ago

വയനാട് പാൽച്ചുരം റോഡിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

കൽപ്പറ്റ: വയനാട് പാൽച്ചുരം റോഡിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു. തമിഴ്നാട് സ്വദേശിയും ലോറി ഡ്രൈവറുമായ…

1 hour ago

പ്രവാസി മലയാളികൾ കേരളത്തിന്റെ കരുത്ത് – എൻ കെ പ്രേമചന്ദ്രൻ

ബെംഗളൂരു: പ്രവാസി മലയാളികൾ കേരളത്തിന് നൽകുന്ന കരുത്ത് വിലമതിക്കാൻ കഴിയാത്തതാണെന്നും പ്രളയ കാലത്തും കോവിഡ് സമയത്തും പ്രവാസി മലയാളിൽ നൽകിയ…

2 hours ago

ബാനസവാഡി ക്ഷേത്രത്തിൽ സപ്താഹയജ്ഞത്തിന് തുടക്കമായി

ബെംഗളൂരു: ബാനസവാഡി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. നവംബർ രണ്ടുവരെ രാവിലെ ആറുമുതൽ വൈകീട്ട് ഏഴുവരെയാണ് ചടങ്ങുകൾ നടക്കുന്നത്. വാസുദേവൻ…

2 hours ago