കോഴിക്കോട്: ജില്ലയില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഞായറാഴ്ച പൊതു അവധിയാണെങ്കിലും പൊതുവെ തുറക്കാറുള്ള കടകളെല്ലാം തുറന്നു പ്രവര്‍ത്തിച്ചു. 11 മണിയോടെ സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ കടകള്‍ അടപ്പിക്കുകയും ബസ് സര്‍വീസ് തടസ്സപ്പെടുത്തുകയും ചെയ്തു.
വാഹന ഗതാഗതം പതിവു പോലെ നടക്കുന്നുണ്ടായിരുന്നു. പ്രധാനപ്പെട്ട കവലകളിലെല്ലാം പോലീസ് നിരീക്ഷണമുണ്ട്. കടയടപ്പിക്കാനോ വാഹനങ്ങള്‍ തടയാനോ രാവിലെ പ്രവര്‍ത്തകര്‍ എത്തിയിരുന്നില്ല.കെ എസ് ആര് ടി സി സര്‍വീസുകള്‍ പതിവുപോലെ നന്നു. എന്നാല്‍ 11 മണിയോടെയാണ് സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞത്. പോലീസ് സാന്നിധ്യമുണ്ടായിട്ടും ഹര്‍ത്താല്‍ അനുകൂലികള്‍ സംഘര്‍ഷത്തിനു ശ്രമിച്ചു.ഒമ്പതു മണിയോടെ മുക്കത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ എസ് ആര് ടി സി ബസ്സുകള്‍ തടഞ്ഞു. കോഴിക്കോട് നഗരത്തില്‍ സിറ്റി ബസ്സുകള്‍ അധികം ഓടുന്നില്ല. കോഴിക്കോട് മിഠായിത്തെരുവുല്‍ വ്യാപകമായി കടകള്‍ തുറന്നിട്ടില്ല.
കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് കോഴിക്കോട് ജില്ലയില്‍ യു ഡി എഫ് ഇന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടില്ല. രാവിലെ 6 മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. പാല്, പത്രം, ആംബുലന്‍സ്, ആശുപത്രി, വിവാഹ സംഘം, മറ്റ് അവശ്യ സര്‍വിസ് എന്നിവയെ നേരത്തെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യാപാരികള്‍ അടക്കം ജനങ്ങള്‍ ഹര്‍ത്താലുമായി സഹകരിക്കണമെന്ന് എം കെ രാഘവന് എംപിയും ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാറും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും കടകള്‍ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയെ അറിയിച്ചിരുന്നു.
<BR>
TAGS : HARTHAL | KOZHIKODE NEWS
SUMMARY : Conflict in Kozhikode; The strike closed shops and disrupted bus services
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…