സെക്‌സ് റാക്കറ്റിന്റെ കെണിയില്‍ നിന്ന് രക്ഷപ്പെട്ട് 17കാരി പോലീസ് സ്റ്റേഷനില്‍ അഭയം തേടിയ സംഭവത്തിലെ പ്രതി പിടിയില്‍. അസം സ്വദേശിനിയായ 17കാരിയാണ് പെണ്‍വാണിഭ കേന്ദ്രമായി പ്രവർത്തിക്കുന്ന ലോഡ്‌ജില്‍ നിന്ന് രക്ഷപ്പെട്ട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ അഭയം തേടിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവാണ് പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ചത്.
ഇയാളാണ് ഇപ്പോള്‍ ഒറീസയില്‍ നിന്ന് പിടിയിലായിരിക്കുന്നത്. 15,000 രൂപ മാസ ശമ്പളത്തില്‍ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞായിരുന്നു പെണ്‍കുൂട്ടിയെ അസം സ്വദേശി കേരളത്തില്‍ എത്തിച്ചത്. ജോലിക്കെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ യുവാവ് പെണ്‍വാണിഭ കേന്ദ്രത്തിലേക്കായിരുന്നു കൊണ്ടുവന്നത്.
പെണ്‍കുട്ടി അതിസാഹസികമായാണ് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടത്. തന്നെപ്പോലെ അഞ്ച് പെണ്‍കുട്ടികള്‍ മുറിയിലുണ്ടായിരുന്നുവെന്ന് കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. ഒരു ദിവസം മൂന്നും നാലും പേർ മുറിയിലെത്താറുണ്ടെന്നും ഞായറാഴ്ചകളില്‍ ആറും ഏഴും പേരെ മുറിയിലേക്ക് യുവാവ് പ്രവേശിപ്പിക്കാറുണ്ടെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറഞ്ഞിരുന്നു.
എപ്പോഴും മുറി പൂട്ടിയിട്ടാണ് യുവാവ് പുറത്തുപോകാറുള്ളത്. ഒരുദിവസം ഇയാള്‍ ഫോണില്‍ സംസാരിച്ച് ടെറസിലേക്ക് പോയ സമയത്തായിരുന്നു പെണ്‍കുട്ടി രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിന്റെ തലേദിവസം പെണ്‍കുട്ടിയെ ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു.
ഓട്ടോറിക്ഷയില്‍ പോകുന്ന സമയത്ത് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷൻ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടി ഒരു ഓട്ടോറിക്ഷയില്‍ കയറി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ എത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പെണ്‍കുട്ടി സ്റ്റേഷനില്‍ എത്തി പ്രശ്നം അറിയിച്ചതോടെ പോലീസ് ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചു.
സമിതി കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കി വൈദ്യപരിശോധന നടത്തി വെള്ളിമാടുകുന്ന് ചില്‍ഡ്രൻസ് ഹോമിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ കയ്യിലുണ്ടായിരുന്ന ആധാർ കാർഡില്‍ 20 വയസാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ചോദ്യം ചെയ്തപ്പോള്‍ ഇത് യുവാവ് വ്യാജമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.
TAGS : LATEST NEWS
SUMMARY : 17-year-old girl escapes from sex racket in Kozhikode; Accused arrested
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വെറും 10 മാസം കൊണ്ട് രണ്ട് പുതിയ റെക്കോർഡുകള്‍ സ്വന്തമാക്കി. വാണിജ്യ…
ന്യൂഡൽഹി: രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാല്‍. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ചാണ് നടൻ…
ബെംഗളൂരു: കർണാടകയിലെ ബെലഗാവി ജില്ലയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ട്രക്കിന് തീയിട്ടു. റായ്ബാഗിനടുത്തുള്ള ഐനാപൂരില്‍ ഇന്നലെയാണ് സംഭവം. ഇരുവിഭാഗത്തിനും…
തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ - ഡിസംബർ മാസങ്ങളില്‍ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക ഒരുവട്ടം കൂടി…
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുല്‍ഖർ സല്‍മാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര്‍ വാഹനമാണ് സംഘം പിടിച്ചെടുത്തത്. നികുതി വെട്ടിച്ച്…
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയ…