കോവളത്ത് പാമ്പുകടിയേറ്റ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ബംഗാള്‍ സ്വദേശി അലോക് ദാസ്(35) ആണ് പാമ്പുകടിയേറ്റ് മരിച്ചത്. കോവളം ജഗ്ഷന് സമീപത്തുള്ള വാടക കെട്ടിടത്തിലാണ് അലോക് ദാസ് താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി വീടിന് പുറത്തിറങ്ങി തിരികെ കയറുന്നതിനിടെയാണ് ഇയാളെ പാമ്പ് കടിച്ചത്.
കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ അലോക് ദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ കോവളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം തിരുവനന്തപരം മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
TAGS : LATEST NEWS
SUMMARY : Man dies after being bitten by snake in Kovalam
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഹൈക്കോടതി വിധിക്ക് അനുസരിച്ചാകും വാർഡ്…
പട്‌ന: ബിഹാറില്‍ വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വെ. ടൈംസ് നൗവിന് വേണ്ടി ജെവിസി പോള്‍ നടത്തിയ അഭിപ്രായ…
കാസറഗോഡ്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ…
കോഴിക്കോട്: നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ് നിവാസില്‍ സഞ്ജയെ (33…
കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും…
പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന്‍ സായി ആണ് മരിച്ചത്.…