ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് കാലത്ത് നടന്ന ക്രമക്കേടുകളെ കുറിച്ച് അന്വേഷിച്ച റിട്ട. ജസ്റ്റീസ് ജോൺ മൈക്കൽ ഡിക്കുഞ്ഞയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 3 ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസ് എടുത്തു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുൻ ഡയറക്ടർ പി. ജി. ഗിരീഷ്, ജോയിൻ്റ് ഡയറക്ടർ (അക്കൗണ്ട്) ജി.സി.രഘു എന്നിവര്‍ ഉൾപ്പെടെ 3 ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തത്. ഇതേവകുപ്പിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ എം. വിഷ്ണുപ്രസാദിൻ്റെ പരാതിയിൽ വിധാൻ സൗധ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കോവിഡ് പ്രതിരോധത്തിനായി മാസ്കും പിപിഇ കിറ്റുകളും വാങ്ങിയതിൽ 167 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് റിപ്പോർട്ട്. മുന്‍ ബിജെപി സർക്കാരിൻ്റെ കാലത്താണ് അഴിമതി നടന്നത്. കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങിയതുമായ ക്രമക്കേടിൽ മുൻ മുഖ്യമന്ത്രി യെദിയൂരപ്പ, മുൻ ആരോഗ്യ മന്ത്രി ശ്രീരാമുലു എന്നിവരെ കുറ്റവിചാരണ ചെയ്യണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നുണ്ട്.
അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നേരത്തെ നിർദേശം നൽകിയിരുന്നു. കോവിഡ് കാല ക്രമക്കേടുകൾ സർക്കാർ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കിയിരുന്നു.
<BR>
TAGS : COVID SCAM
SUMMARY : Covid purchases ‘scam’: FIR against former officials
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്റെ ഇര വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പില് മത്സരിക്കാനൊരുങ്ങുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ സുജിത്ത്…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില് പ്രതികളുടെ റിമാൻഡ് കാലാവധി ഈമാസം 27 വരെ നീട്ടി. മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി…
ചെന്നൈ: തമിഴ്നാട്ടില് പുതുക്കോട്ടൈ ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി - പുതുക്കോട്ടൈ ദേശീയ പാതയില് ചെറിയ സ്വകാര്യ പരിശീലന വിമാനം…
ആലപ്പുഴ: അരൂരില് ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് മരിച്ച പിക് അപ് വാന് ഡ്രൈവര് രാജേഷിന്റെ കുടുംബത്തിന്…
ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള് കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്എൻജെപി ആശുപത്രിയില് ചികിത്സയിലുണ്ടായിരുന്ന…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…