ബെംഗളൂരു : സംസ്ഥാനത്ത് കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്ത് നടന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ 7,000 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ അന്വേഷണക്കമ്മിഷൻ ഇടക്കാല റിപ്പോർട്ട് നൽകി, അന്വേഷണം നടത്തിയ ജസ്റ്റിസ് ജോൺ മൈക്കൽ ഡിക്കുഞ്ഞ കമ്മിഷനാണ് ഇടക്കാല റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ് 1722 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് മന്ത്രിസഭായോഗം ചർച്ച ചെയ്‌തേക്കും. വിവരങ്ങൾ നൽകുന്നതിൽ ഉദ്യോഗസ്ഥരുടെ നിസ്സഹകരണം ഉൾപ്പെടെ വിവിധ കാരണങ്ങളാൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ മൂന്ന് മാസത്തെ കാലാവധികൂടി കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
https://twitter.com/swaraj76/status/1829887515790324169?ref_src=twsrc%5Etfw
കോവിഡ് നിയന്ത്രണത്തിനായുള്ള പ്രവർത്തനങ്ങള്‍ക്കായി മരുന്നുകളും ചികിത്സാ ഉപകരണങ്ങളും വാങ്ങിയതിലും ആശുപത്രികളിൽ ഓക്സിജൻ ലഭ്യമാക്കിയതിലും ക്രമക്കേട് നടന്നതായാണ് ആരോപണം. ചിക്കബല്ലാപുര എം.പി. ഡോ. കെ. സുധാകർ ആയിരുന്നു അന്നത്തെ ആരോഗ്യമന്ത്രി. ക്രമക്കേടുകളെപ്പറ്റി അന്വേഷിക്കുമെന്ന് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞവർഷം ഓഗസ്റ്റ് 25 നാണ് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജോൺ മൈക്കൽ ഡിക്കുഞ്ഞയെ അന്വേഷണക്കമ്മിഷനായി നിയമിച്ചത്. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി), 2023 ജൂലൈ-ഓഗസ്റ്റിൽ നൽകിയ റിപ്പോർട്ടിൽ ക്രമക്കേടുകള്‍ നടന്നതായും കോവിഡ് പ്രതിസന്ധി തെറ്റായി കൈകാര്യം ചെയ്തതായും പറഞ്ഞിരുന്നു,
<BR>
TAGS : JOHN MICHAEL D’CUNHA COMMISSION | COVID
SUMMARY : 7,000 crore irregularity during covid. Interim report submitted
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി 2025 ആഗസ്റ്റ് 2, 3 തീയതികളിൽ കേരള ഫിലിം പോളിസി കോൺക്ലേവ്…
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ നാടൻ ബോംബ് സ്‌ഫോടനത്തിൽ നാലാം ക്ലാസ് വിദ്യാർഥിനി കൊല്ലപ്പെട്ടു. നാദിയ…
പത്തനംതിട്ട: ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠ ജൂലൈ 13 ന് (കൊല്ലവർഷം 1200 മിഥുനം 29) നടക്കും. ജൂലൈ…
തൃശൂർ: പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര വലിയ വീട്ടില്‍ കല്ലിപറമ്പിൽ സുനില്‍ കുമാർ (47)ആണ്…
മലപ്പുറം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു. 71 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.…
ചെന്നൈ: ലഹരിമരുന്നുക്കേസില്‍ നടൻ ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ നുംഗമ്പാക്കം പോലീസ് സ്റ്റേഷനിലാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. മുന്‍ എഐഎഡിഎംകെ അംഗത്തെ…