ബെംഗളൂരു: സംസ്ഥാനത്തെ 50 കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി പണം വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. എംഎൽഎമാര്‍ പ്രലോഭിതരായില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഓപ്പറേഷൻ കമലയിലൂടെ മാത്രമാണ് ബിജെപി ഇതുവരെ അധികാരത്തിലെത്തിയത് എന്നും സിദ്ധരാമയ്യ രൂക്ഷ വിമര്‍ശനമുന്നയിച്ചു. മൈസൂരുവിൽ നടന്ന പൊതു പരിപാടി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഇതുവരെ ബിജെപി സ്വന്തം ശക്തിയിൽ അധികാരത്തിലെത്തിയിട്ടില്ല. ഓപ്പറേഷൻ കമലയിലൂടെ മാത്രമാണ് അധികാരത്തിലെത്തിയിട്ടുള്ളത്. ഇത്തവണ കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി വാഗ്‌ദാനം ചെയ്‌തത് 50 കോടി രൂപയാണ്. സിബിഐ, ഇഡി, ഐടി, ഗവർണർ എന്നീ പദവികള്‍ ദുരുപയോഗം ചെയ്‌തു കൊണ്ട് ബിജെപി കളിക്കുകയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. അതേസമയം സിദ്ധരാമയ്യയുടെ പ്രസ്താവന തീർത്തും തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക പറഞ്ഞു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
TAGS: KARNATAKA | SIDDARAMIAH
SUMMARY: Siddaramiah accuses bjp of trying to lure congress mlas
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…
ബെംഗളൂരു: കർണാടകയിലെ ഹാസനിൽ മൂന്ന് വയസ്സുകാരനായ മലയാളി ബാലന്‍ വാട്ടര്‍ ടാങ്കിൽ വീണ് മരിച്ചു. കാസറഗോഡ് ചിറ്റാരിക്കാൽ സ്വദേശികളായ കാനാട്ട്…
ബെംഗളൂരു: ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ബെംഗളൂരു ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്. സെന്റ് മാര്‍ക്കസ് റോഡിലെ ബാസ്റ്റ്യന്‍…
കല്‍പ്പറ്റ: വയനാട് കണിയാമ്പറ്റ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി. ചീക്കല്ലൂര്‍ മേഖലയില്‍ നിന്നാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് ഗതാഗതം…