ഹൈദർ അലി
ബെംഗളൂരു : ബെംഗളൂരുവിൽ യുവ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ട കേസിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തെപ്പറ്റി മുൻകൂട്ടി അറിവുണ്ടായിരുന്ന നാലുപേരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു
ആനേക്കൽ സ്വദേശി ഹൈദർ അലി(32) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ആനേക്കലിലെ വീട്ടിലേക്ക് സുഹൃത്തിനൊപ്പം ബൈക്കിൽ പോകവേ ഗരുഡ മാളിന് സമീപത്തുവെച്ചാണ് ഹൈദർ അലിയെ കൊലപ്പെടുത്തിയത്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്കുപിന്നിലെന്നാണ് സൂചന.
ഹൈദർ അലിയുടെപേരിൽ നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമത്തിനുൾപ്പെടെ 11 ക്രിമിനൽ കേസുകളുണ്ട്. 2022 മുതൽ ഗുണ്ടാപ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്ന ഇയാള്‍ പിന്നീട് പ്രാദേശിക രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണങ്ങളിൽ പങ്കെടുത്തിരുന്നു.
<br>
TAGS : MURDER CASE
SUMMARY : Congress leader’s murder: Four in custody
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…
കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ,…
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ്…
കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…
ബെംഗളൂരു: റാപ്പിഡോ ഡ്രൈവര്‍ വ്യാജ ആപ് ഉപയോഗിച്ച് യാത്രക്കാരിയില്‍ നിന്ന് അമിത തുക ഈടാക്കാൻ ശ്രമം. മീന ഗോയൽ എന്ന…
മുംബയ്: പ്രശസ്ത നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് അന്ത്യം. സഹോദരൻ…