ബെംഗളൂരു: കോൺഗ്രസ് സമ്മേളനത്തിൻ്റെ ശതാബ്ദി ആഘോഷത്തിന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെ ക്ഷണിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ഡിസംബറിൽ ബെളഗാവിയിലെ സുവർണ സൗധയിലാണ് പരിപാടി നടക്കുന്നത്. കോൺഗ്രസ് സമ്മേളനത്തിൻ്റെ നൂറാം വാർഷികം ആഘോഷിക്കാൻ 2024-25 ബജറ്റിൽ സിദ്ധരാമയ്യ പ്രത്യേക ഫണ്ട് പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രി തന്നെ ബരാക് ഒബാമക്ക് കത്തെഴുതുമെന്നും കർണാടകയിലേക്ക് വരാൻ അഭ്യർത്ഥിക്കുമെന്നും ശതാബ്ദി കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ അധ്യക്ഷത വഹിച്ച് മന്ത്രി എച്ച്.കെ.പാട്ടീൽ പറഞ്ഞു. ലോക നേതാക്കളുടെ ഫോട്ടോ പ്രദർശനം, സംസ്ഥാനത്ത കരകൗശല വസ്തുക്കളുടെ പ്രദർശനം, സ്മാരക സ്തംഭം സ്ഥാപിക്കൽ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ടെന്ന് പാട്ടീൽ കൂട്ടിച്ചേർത്തു.
TAGS: KARNATAKA | BARRACK OBAMA
SUMMARY: Karnataka government likely to invite Barack Obama for Congress centenary event at Belgaum
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…