Categories: TOP NEWS

ക്യാബിൻ ക്രൂ ഉൾപ്പെട്ട സ്വർണക്കടത്ത് കേസ്; കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയം

എയർ ഇന്ത്യ എക്‌സ്പ്രസിലെ ക്യാബിൻ ക്രൂ അംഗങ്ങൾ അറസ്റ്റിലായ സ്വർണക്കടത്ത് കേസിൽ കൂടുതൽ ജീവനക്കാരുടെ പങ്ക് സംശയിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ). ഇത് സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കിയതായി ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെയാണ് മസ്കറ്റിൽ നിന്നുള്ള വിമാനത്തിലെ ക്യാബിൻ ക്രൂ അംഗവും കൊൽക്കത്ത സ്വദേശിയുമായ എയർ ഹോസ്റ്റസ് സുരഭി ഖാത്തൂണിനെ ഡയറക്ടറേറ്റ് ഡിആർഐ അറസ്റ്റ് ചെയ്തത്. 960 ഗ്രാം സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. പിന്നാലെ എയര്‍ഇന്ത്യ എക്‌സപ്രസിലെ സീനിയര്‍ കാബിന്‍ ക്രൂ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി സുഹൈലാണ് പിടിയിലായത്.

സ്വർണം കടത്തുന്നതിൽ മറ്റ് നിരവധി ക്യാബിൻ ക്രൂ അംഗങ്ങൾക്ക് പങ്കുണ്ടോയെന്നാണ് സംശയം. പലതവണ സുരഭി സ്വർണം കടത്തിയെന്നാണ് ഇതുവരെ ലഭിച്ച തെളിവുകള്‍ സൂചിപ്പിക്കുന്നത്. ഇതിനായി ഇവർക്ക് പ്രത്യേക പരിശീലനം ലഭിച്ചിരുന്നുവെന്നാണ് അധികൃതരുടെ നിഗമനം. സുരഭി ഖാത്തൂണ്‍ പല തവണകളിലായി 20 കിലോ സ്വര്‍ണം കടത്തിയതായാണ് കണ്ടെത്തല്‍.

അതേസമയം സുരഭി സ്വർണം കടത്തിയത് കൊടുവള്ളി സംഘത്തിന് വേണ്ടിയാണെന്നും സംശയമുണ്ട്. ഖത്തറില്‍ നിന്നും കണ്ണൂരിലേക്ക് വരുന്നതിനിടെ ആരാണ് സുരഭിക്ക് സ്വര്‍ണം നല്‍കിയതെന്ന് കണ്ടെത്താനുളള നീക്കത്തിലാണ് ഡിആര്‍ഐ.

TAGS: KERALA, CRIME
KEYWORDS:More hands suspected in gold smuggling case

Savre Digital

Recent Posts

ലോകത്തിലെ മികച്ച 30 നഗരങ്ങളില്‍ ബെംഗളൂരുവും

ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…

5 minutes ago

കാസറഗോഡ് പുല്ലൂരിൽ പുലി കുളത്തിൽ വീണു

കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍  പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…

37 minutes ago

വര്‍ണക്കൂട്ടൊരുക്കി കേരളസമാജം ചിത്രരചനാ മത്സരം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…

2 hours ago

പാലിയേക്കര ടോള്‍ പിരിവ്; സുപ്രീം കോടതിയില്‍ ഹർജി നല്‍കി

ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…

3 hours ago

ബെംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻതട്ടി മരിച്ചു

ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്‌.സി…

3 hours ago

ആലപ്പുഴയില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…

3 hours ago