ബെംഗളൂരു : ക്രസന്റ് നഴ്‌സറി വിദ്യാർഥികളുടെ പ്രവേശനോത്സവം മലബാർ മുസ്‌ലിം അസോസിയേഷൻ വൈസ് പ്രസിഡന്റും ക്രസന്റ് സ്കൂൾ ചെയർമാനുമായ അഡ്വ. പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കുരുന്നു മനസുകളിൽ പഠനം ഭീതിയും ഭാരവുമാക്കാതെ ഉല്ലാസത്തോടെ പഠിച്ചു വളരാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് അഡ്വ. പി ഉസ്മാൻ അഭിപ്രായപ്പെട്ടു. ചെറുപ്രായത്തിൽ തന്നെ പുസ്തകങ്ങളുടെ ഭാരം ചുമന്ന് ശാരീരികവും മാനസികവുമായ പീഢനം മൂലം പഠനത്തോട് മടുപ്പ് ഉണ്ടാക്കുന്നതിന് പകരം ഭാരം കുറച്ച് ലളിത രീതിയിലുള്ള പഠന സംവിധാനങ്ങൾ സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് അഡ്വ. ഷക്കീൽ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറിമാരായ കെ.സി. അബ്ദുൾ ഖാദർ, ഷംസുദ്ദീൻ കൂടാളി, കെ.എച്ച്. ഫാറൂഖ്, ടി.പി. മുനീറുദ്ദീൻ, മാനേജർ പി.എം. മുഹമ്മദ് മൗലവി തുടങ്ങിയവർ പ്രസംഗിച്ചു. മാനേജർ പി.എം മുഹമ്മദ് മൗലവി, തുടങ്ങിയവർ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാർഥികളുടെ കലാവിരുന്നുകൾ നടന്നു. ഇംദാദ് ആലം രക്ഷിതാക്കൾക്ക് ഉൽബോധന ക്ലാസ്സെടുത്തു. ശ്വേത, രമ്യ, രാജ വേലു, ശിവകുമാർ, രാധിക തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. പ്രിൻസിപ്പൾ മുജാഹിദ് മുസ്തഫ ഖാൻ സ്വാഗതവും വൈസ് പ്രിൻസിപ്പൾ ശ്വേത നന്ദിയും പറഞ്ഞു.
<BR>
TAGS : MALABAR MUSLIM ASSOCIATION | MALAYALI ORGANIZATION | CRESCENT SCHOOL
SUMMARY : Admission festival in Crescent Nursery
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ…
ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…
ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…