Categories: ASSOCIATION NEWS

ക്രസൻ്റ് സ്കൂൾ കായികോത്സവം

ബെംഗളൂരു : മലബാര്‍ മുസ്ലിം അസോസിയേഷന് കീഴിലെ ക്രസന്റ് സ്‌കൂളില്‍ കായികോത്സവം സംഘടിപ്പിച്ചു. മൈസൂര്‍ റോഡ് സിഎആര്‍ പോലീസ് ഗ്രൗണ്ടില്‍ നടന്ന പരിപാടി പ്രസിഡണ്ട് ഡോ. എന്‍ എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. പി. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് കായിക മല്‍സരങ്ങള്‍ക്ക് ദീപശിഖ കൊളുത്തി. വിദ്യാര്‍ഥികളുടെ മാര്‍ച്ച് ഫാസ്റ്റും കായികാഭ്യാസങ്ങളും നടന്നു. താലൂക്ക് തല കായിക മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

വൈസ് പ്രസിഡണ്ട് അഡ്വ. ശക്കീല്‍ അബ്ദുറഹ്‌മാന്‍, സെക്രട്ടറിമാരായ കെ.സി. അബ്ദുല്‍ ഖാദര്‍, പി.എം. അബ്ദുല്‍ ലത്തീഫ് ഹാജി, ശംസുദ്ധീന്‍ കൂടാളി, ടി.പി. മുനീറുദ്ധീന്‍, ഖത്തീബ് ശാഫി ഫൈസി ഇര്‍ഫാനി, പ്രവര്‍ത്തക സമിതി അംഗങ്ങളായ സി.എച്ച്. ശഹീര്‍, എ.കെ. കബീര്‍, എ. ബി.ബഷീര്‍, ടി.സി. ശബീര്‍, സിദ്ധീഖ് തങ്ങള്‍, സാജിദ് തുടങ്ങിയവര്‍ പങ്കെടുത്തു. ശിവകുമാര്‍ , രാജവേലു, ശ്വേത, അഫ്‌സര്‍ തുടങ്ങിയവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. പ്രിന്‍സിപ്പള്‍ മുജാഹിദ് മുസ്തഫ ഖാന്‍ സ്വാഗതവും പി.എം. മുഹമ്മദ് മൗലവി നന്ദിയും പറഞ്ഞു.
<BR>
TAGS : MALABAR MUSLIM ASSOCIATION

 

Savre Digital

Recent Posts

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…

19 minutes ago

നാലാം ക്ലാസുകാരിക്ക് മര്‍ദനമേറ്റ സംഭവം; രണ്ടാനമ്മയും പിതാവും അറസ്റ്റില്‍

ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…

2 hours ago

കൊലക്കേസില്‍ അച്ഛന്‍ അറസ്റ്റിലായതിനു പിന്നാലെ മകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസറഗോഡ്: തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍. കാഞ്ഞങ്ങാട്…

2 hours ago

ഇഡി റെയ്ഡ്; ഫോറെക്സ് ട്രേഡിംഗ് പ്ലാറ്റ് ഫോമായ സാറ എഫ്​എക്​സിന്റെ 3.9 കോടി മരവിപ്പിച്ചു

കൊച്ചി: വിദേശനാണയ വിനിമയത്തിനുള്ള ഓൺലൈൻ പ്ലാറ്റ് ഫോമായ സാറ എഫ്എക്‌സിന്റെ കേരളത്തിലെ നാലുകേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)​ റെയ്ഡ്. വിവിധ…

2 hours ago

ഡോക്ടർ ഹാരിസ് ഇന്ന് ജോലിയിൽ തിരികെ പ്രവേശിച്ചേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…

2 hours ago

മൈ​സൂ​രു, ബെം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ദൂ​രം കുറയും; വയനാട് തുരങ്കപാത നിർമാണ പ്രവൃത്തി ഉദ്ഘാടനം ഈ മാസം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഈ ​മാ​സം 31ന് ​വൈ​കീ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി…

3 hours ago