മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഇന്ത്യന്‍ ദേശീയ ടീമിന്റെയും വിവിധ ഐപിഎല്‍ ടീമുകളുടെയും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകൻ ആര്യന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സാമൂഹിക മാധ്യമങ്ങളില്‍ അനയ എന്ന പേരിലേക്ക് മാറിയ ആര്യന്‍ തന്നെയാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ കാര്യം വെളിപ്പെടുത്തിത്.
ഇന്ത്യന്‍ ദേശീയ ടീമിന്റെയും വിവിധ ഐപിഎല്‍ ടീമുകളുടെയും ബാറ്റിങ് പരിശീലകനും കൂടിയായിരുന്നു ബംഗാര്‍. 23കാരനായ ആര്യന്‍, ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറപ്പിക്കും വിധേയനായി. നിലവില്‍ ഇംഗ്ലണ്ടിലാണ് അവര്‍ താമസിക്കുന്നത്. പുതിയ രൂപമാറ്റിത്തിലേക്കുള്ള വഴിയും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
”കരുത്ത് അല്‍പം കുറഞ്ഞു, എങ്കിലും സന്തോഷമുണ്ട്. ശരീരം മാറികൊണ്ടിരിക്കുകയാണ് ഇനിയും ഏറെ ദൂരം മുന്നോട്ട് പോവാനുണ്ട്. ഓരോ ചുവടും യഥാര്‍ഥ എന്നിലേക്കുള്ള യാത്രയാണ്.” ആര്യന്‍ കുറിച്ചിട്ടു. മുമ്പ് ഇംഗ്ലണ്ടില്‍ പ്രാദേശിക ക്രിക്കറ്റ് ക്ലബ്ബായ ഇസ്‌ലാം ജിംഖാനയ്ക്ക് വേണ്ടി കളിച്ചിരുന്നു ആര്യന്‍. ട്രാന്‍സ് വുമണ്‍ വിഭാഗത്തിലുള്ളവര്‍ക്ക് ക്രിക്കറ്റ് തുടരാനുള്ള സാഹചര്യമില്ലാത്തതിനാല്‍ ക്രിക്കറ്റ് ഉപേക്ഷിക്കുന്നുവെന്നും ആര്യന്‍ വെളിപ്പെടുത്തിയിരുന്നു.
TAGS : LATEST NEWS
SUMMARY : Sanjay Bangar’s son underwent gender reassignment surgery
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…