ബെംഗളൂരു: ഐപിഎസ് ഓഫീസർ രൂപ ഡി. മൗദ്ഗിൽ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൽ ഐഎഎസ് ഓഫീസർ രോഹിണി സിന്ധുരിക്ക് നോട്ടീസ് അയച്ച് ബെംഗളൂരു അഡീഷണൽ എസിഎംഎം കോടതി.
2023 ഫെബ്രുവരി 19ന് രോഹിണി സിന്ധുരി തനിക്കെതിരെ മാധ്യമങ്ങൾക്ക് മുമ്പിൽ അപകീർത്തി പ്രസ്താവന നടത്തിയെന്നും, എക്‌സ് അക്കൗണ്ടിൽ മോശമായ പോസ്റ്റുകൾ ഷെയർ ചെയ്തെന്നും ഡി. രൂപ പരാതിയിൽ ആരോപിച്ചു. എക്സ് പോസ്റ്റ് 1.8 ലക്ഷം പേർ കണ്ടുവെന്നും ഇത് വഴി തനിക്ക് മാനക്കേട് ഉണ്ടായെന്നും രൂപ ഐപിഎസ് പരാതിയിൽ പറഞ്ഞു. രോഹിണിയുടെ പ്രസ്താവനയ്ക്ക് ശേഷം തന്നെ മനപൂർവം സ്ഥലം മാറ്റിയെന്നും രൂപ ആരോപിച്ചു.
കൂടാതെ, ആറ് മാസമായി തനിക്ക് കൃത്യമായ ശമ്പളവും നൽകിയില്ലെന്നും രോഹിണിയുടെ മൊഴി കാരണം ഭർത്താവും മക്കളും സഹോദരിയും മാനസികമായി വിഷമിച്ചെന്നും രൂപ പറഞ്ഞു. വിഷയത്തിൽ രോഹിണി ഉടൻ വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു.
TAGS: KARNATAKA | ROHINI SINDHURI
SUMMARY: Court issues notice to Rohini Sindhuri on criminal defamation case filed by Roopa Moudgil
ബെംഗളൂരു: നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന് മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…